ശരിക്കും ആരാണ് 'മൂസ'? സുരേഷ് ​ഗോപിയുടെ 'മേ ഹൂം മൂസ' ടീസര്‍

Published : Sep 07, 2022, 06:02 PM IST
ശരിക്കും ആരാണ് 'മൂസ'? സുരേഷ് ​ഗോപിയുടെ 'മേ ഹൂം മൂസ' ടീസര്‍

Synopsis

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്

സുരേഷ് ​ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം നിര്‍വ്വഹിച്ച മേ ഹൂം മൂസയുടെ ടീസര്‍ പുറത്തെത്തി. സുരേഷ് ​ഗോപിയുടെ സമീപകാല ചിത്രങ്ങളില്‍ നിന്നും വേറിട്ട ഒന്നെന്ന തോന്നലുളവാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. ​ഗൗരവമുള്ള വിഷയം നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പാപ്പന്‍റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ദ​ഗോപിയുടേതായി പുറത്തെത്തുന്ന ചിത്രവുമാണ് ഇത്.

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം.

ALSO READ : 'വാപ്പച്ചിയോട് ഒരു സെല്‍ഫി പോലും ചോദിക്കാതിരുന്നത് അതുകൊണ്ടാണ്'; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ റൂബേഷ് റെയിന്‍, ഗാനരചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ സജീവ് ചന്തിരൂര്‍,  കലാസംവിധാനം സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടർ ഷബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത് വി ശങ്കര്‍, ഡിസൈനർ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തും. പിആർഒ എ എസ് ദിനേശ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ
ഭയപ്പെടുത്താന്‍ 'അരൂപി'; നവാഗതര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി