പരം സുന്ദരി: കേരള പാശ്ചത്തലത്തില്‍ സിദ്ധാർഥ്-ജാൻവിയുടെ പ്രണയകഥ, ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്ത്

Published : May 30, 2025, 08:28 PM IST
പരം സുന്ദരി: കേരള പാശ്ചത്തലത്തില്‍ സിദ്ധാർഥ്-ജാൻവിയുടെ പ്രണയകഥ, ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്ത്

Synopsis

സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ഒന്നിക്കുന്ന പരം സുന്ദരിയുടെ ഫസ്റ്റ്ലുക്ക് ടീസർ പുറത്തിറങ്ങി. 

മുംബൈ: സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായും ജാന്‍വി കപൂര്‍ നായികയായും വരാനിരിക്കുന്ന ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ ഏറെ ഭാഗങ്ങളും കേരളത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ചിത്രീകരണം 45 ദിവസമായിരുന്നു നീണ്ടു നിന്നത്. ചിത്രത്തിന്റെ റിലീസ് ജൂലൈ 25നായിരിക്കും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരിയുടെ സംവിധാനം നിര്‍വഹിക്കുക തുഷാര്‍ ജലോട്ട ആണ്. ജാൻവി റൊമാന്റിക് ചിത്രം നോര്‍ത്ത് ഫയറും സൗത്ത് ഗ്രേസും ചേരുന്നു എന്നാണ് ഫസ്റ്റ്ലുക്കില്‍ എഴുതിയിയത്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്. 

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തിലെ പേര് പരം എന്നാണ്, ജാന്‍വിയുടെ കഥാപാത്രത്തിന്‍റെ പേര് സുന്ദരി എന്നുമാണ്.  മാഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛാവ, സ്ത്രീ2 പോലുള്ള വന്‍ ഹിറ്റുകള്‍ ഒരുക്കിയ പ്രൊഡക്ഷന്‍ ഹൗസിന്‍റെ ഏറ്റവും പുതിയ ചിത്രം ഒരു ക്രോസ് കള്‍ച്ചര്‍ പ്രണയകഥ പറയുന്നു എന്ന  സൂചനയാണ് ഫസ്റ്റ്ലുക്ക് നല്‍കുന്നത്.

സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും താരങ്ങളായി ഉണ്ടായിരുന്നു.

തിരക്കഥ സാഗര്‍ ആംബ്രെ ആണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വന്ന ചിത്രം വൻ ഹിറ്റായിരുന്നില്ല. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ