Pathaam Valavu Trailer : ഇമോഷണല്‍ ത്രില്ലറുമായി പത്മകുമാര്‍; 'പത്താം വളവ്' ട്രെയ്‍ലര്‍

Published : Mar 17, 2022, 11:14 AM IST
Pathaam Valavu Trailer : ഇമോഷണല്‍ ത്രില്ലറുമായി പത്മകുമാര്‍; 'പത്താം വളവ്' ട്രെയ്‍ലര്‍

Synopsis

മാമാങ്കത്തിനു ശേഷമെത്തുന്ന എം പത്മകുമാര്‍ ചിത്രം

എം പത്മകുമാര്‍ (M Padmakumar) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്താ വളവിന്‍റെ (Pathaam Valavu) ട്രെയ്‍ലര്‍ പുറത്തെത്തി. കുടുംബ പശ്ചാത്തലത്തിലുള്ള ഇമോഷണല്‍ ത്രില്ലര്‍ ആണ് ചിത്രം. വർഷങ്ങൾക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള ചിത്രമാണിത്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍, കണ്‍മണി, അജ്‍മല്‍, അദിതി രവി, സ്വാസിക വിജയ്, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, അനീഷ് ജി മോഹന്‍, ജയകൃഷ്‍ണന്‍, നിസ്‍താര്‍ അഹമ്മദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഡോ. സക്കറിയ തോമസ്, ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍, നിതിന്‍ കേനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. യുജിഎം പ്രൊഡക്ഷന്‍സ്, മുംബൈ മൂവി സ്റ്റുഡിയോസ് എന്നിവയാണ് ബാനറുകള്‍. ഛായാഗ്രഹണം രതീഷ് റാം, സംഗീതം രഞ്ജിന്‍ രാജ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ ജിതിന്‍ ജോസഫ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, കലാസംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം അയേഷ ഷഫീര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്‍ണ, വരികള്‍ ഹരി നാരായണന്‍, വിനായക് ശശികുമാര്‍, അജീഷ് ദാസന്‍, എസ് കെ സജീഷ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്, ട്രെയ്‍ലര്‍ എഡിറ്റ് ജിത്ത് ജോഷി. 

'അപ്പു'വിന്‍റെ അവസാന വരവ്, പുനീതിനെ കണ്ട് കണ്ണീരൊഴുക്കി ആരാധകര്‍; 'ജെയിംസ്' ആദ്യ പ്രതികരണങ്ങള്‍

മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 'മാമാങ്ക'ത്തിനു ശേഷം ഒരു തമിഴ് ചിത്രവും പദ്‍മകുമാര്‍ സംവിധാനം ചെയ്‍തിരുന്നു. സ്വന്തം സംവിധാനത്തില്‍ മലയാളത്തില്‍ വന്‍ വിജയം നേടിയ 'ജോസഫി'ന്‍റെ തമിഴ് റീമേക്ക് ആയ 'വിചിത്തിരന്‍' ആണ് ഈ ചിത്രം. ജോജു ജോര്‍ജ് മലയാളത്തില്‍ അവതരിപ്പിച്ച ടൈറ്റില്‍ റോള്‍ തമിഴില്‍ അവതരിപ്പിക്കുന്നത് ആര്‍ കെ സുരേഷ് ആണ്. ബി സ്റ്റുഡിയോസിന്‍റെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് മാസത്തില്‍ ഈ ചിത്രം തിയറ്ററുകളില്‍ എത്തും.

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി