'ധീരൻ' ആയി രാജേഷ് മാധവൻ, പടത്തി്‍റെ പ്രീ റിലീസ് ടീസർ പുറത്ത്; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

Published : Jul 03, 2025, 08:00 PM ISTUpdated : Jul 03, 2025, 08:23 PM IST
Dheeran

Synopsis

മലയാളത്തിലെ എവർഗ്രീൻ താരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിരിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" സിനിമയുടെ പ്രീ റിലീസ് ടീസർ പുറത്ത്. ചിത്രം നാളെ മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രമാണ് 'ധീരൻ' എന്ന സൂചനയാണ് ഇതിന്റെ ട്രയ്ലർ നൽകിയത്.

ഏറെക്കാലത്തിനു ശേഷമാണു ചിരിക്ക് വലിയ പ്രാധാന്യമുള്ള ഒരു ചിത്രം മലയാളത്തിൽ പുറത്തിറങ്ങുന്നത്. അത്തരം ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ഒരു സമയത്ത് തന്നെയാണ് 'ധീരൻ' അവരുടെ മുന്നിലേക്ക് എത്തുന്നത്. ഇതോടൊപ്പം അവർ കാണാൻ ഇഷ്ടപ്പെടുന്ന ഒരുപിടി താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന്റെ ആകർഷണവും ചിത്രം കാണാനുള്ള കാത്തിരിപ്പും വർധിപ്പിക്കുന്നു. 

രാജേഷ് മാധവൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ എവർഗ്രീൻ താരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഇവർക്കൊപ്പം ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവരും കൂടി ചേരുമ്പോൾ ഒരു ചിരിയുടെ പൊടിപൂരമാണ് പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുന്നത്.

ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഫൺ എന്റെർറ്റൈനെർ തന്നെയാകും 'ധീരൻ' എന്നാണ് അണിയറ പ്രവർത്തകരും നൽകുന്ന പ്രതീക്ഷ.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി