ട്രെന്റിങ്ങിൽ ഒന്നാമതായി 'ജയിലർ 2' ട്രെയിലർ; കമന്റ് ബോക്സ് തൂക്കി മോഹൻലാൽ ആരാധകർ

Published : Oct 06, 2026, 07:51 AM IST
jailer 2

Synopsis

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന 'ജയിലർ 2' ഒക്ടോബർ 15-ന് തിയേറ്ററുകളിൽ എത്തും. ആക്ഷനും ബ്ലാക്ക് ഹ്യൂമറും നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലർ ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലർ 2. ഒക്ടോബർ 15ന് തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം ട്രെയിലറും പുറത്തുവന്നു. മാസും ആക്ഷനും സ്വാ​​ഗും താരസമ്പന്നവുമായ ട്രെയിലർ ഇതിനകം തന്നെ സിനിമാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. രജനികാന്ത് സിനിമയാണെങ്കിലും കമന്റ് ബോക്സിൽ ഏറ്റവും കൂടുതൽ കമന്റ് വന്നിരുന്നത് മോഹൻലാലിൻ ആരാധകരുടേതാണ്. ജയിലറിലേതിനെക്കാൾ ​ഗംഭീരമായൊരു വേഷമാകും രണ്ടാം ഭാ​ഗത്തിലേതെന്നാണ് ഇവർ പറയുന്നത്.

ആദ്യ ഭാഗത്തേക്കാൾ മാസ് ആയി, മെഗാ കാൻവാസിൽ ആണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വമ്പൻ ആക്ഷൻ, ചടുലമായ ഗാനങ്ങൾ, വൈകാരിക രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് ആയ അവതരണം, നെൽസൺ ദിലീപ്കുമാർ ട്രേഡ് മാർക്ക് ആയ ബ്ലാക്ക് ഹ്യൂമർ എന്നിവയെല്ലാം കോർത്തിണക്കിയാണ് രണ്ടാം ഭാഗവും കഥ പറയുന്നത് എന്നതും ട്രെയിലർ കാണിച്ചു തരുന്നുണ്ട്. ഇതിനകം 9 മില്യൺ കാഴ്ചക്കാരെയും ട്രെയിലർ നേടിയിട്ടുണ്ട്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിൻ്റെ രണ്ടാം വരവാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ.

സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടർ വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെയും പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ജയിലർ 2’ ന് ഉണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. അദ്ദേഹത്തിൻ്റെ സംഗീതം ട്രെയിലറിൻ്റെയും ഹൈലൈറ്റ് ആണ്. ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങി ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. ഇത് കൂടാതെ ചിത്രത്തിലെ മറ്റ് ചില ഗാനങ്ങളുടെ ലിറിക്ക് വീഡിയോകളും മ്യൂസിക് ആൽബവും പുറത്ത് വിട്ടിട്ടുണ്ട്.

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം : വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ : ആർ നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ : ശബരി.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെക്സിക്കൻ വൈബിൽ മാസ് ഡയലോഗുകളുമായി ചെമ്പൻ വിനോദ്; ശ്രദ്ധ നേടി 'ഡിസ്കോ' ടീസർ
താരസമ്പന്നം, മാസും ആക്ഷനും ഫയറും; 'ജയിലർ 2' ട്രെയിലർ എത്തി