കായികാധ്യാപകനായി രാജ്‍കുമാര്‍ റാവു, ട്രെയിലര്‍ കാണാം

By Web TeamFirst Published Oct 17, 2020, 11:38 PM IST
Highlights

രാജ്‍കുമാര്‍ നായകനായ സിനിമയുടെ ട്രെയിലര്‍.

രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ സിനിമയാണ് ഛലാംഗ്. ചിത്രത്തിന്റെ ട്രെയിലര്‍ സിനിമയുടെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കായികാധ്യാപകനായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. രാജ്‍കുമാറിന്റെ മികച്ച കഥാപാത്രം തന്നെയാണ് ചിത്രത്തിലേത്. നുഷ്രത് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

ഹര്യാനയിലെ ഒരു സര്‍ക്കാര്‍ സ്‍കൂളിലെ കായികാധ്യാപകനാണ് രാജ്‍കുമാര്‍ റാവു. കുട്ടികളെ പഠിപ്പിക്കാൻ വലിയ താത്‍പര്യമൊന്നും ഇല്ലാത്ത ആളാണ് രാജ്‍കുമാര്‍ റാവുവിന്റെ കഥാപാത്രം. സ്‍പോര്‍ട്‍സില്‍ കുട്ടികളുടെ സമയം കളഞ്ഞ് ഭാവി നശിപ്പിക്കാനില്ല എന്നാണ് രാജ്‍കുമാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ വളരെ സാധാരണ രീതിയില്‍ പോകുകയായിരുന്നു രാജ്‍കുമാര്‍ റാവുവിന്റെ കഥാപാത്രം. മറ്റൊരാളില്‍ നിന്ന് രാജ്‍കുമാര്‍ റാവുവിന്റെ തൊഴിലിന് ഭീഷണി നേരിടുന്നു. അങ്ങനെ വരുമ്പോള്‍ കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിച്ച് മാതൃക കാട്ടി വെല്ലുവിളി അതിജീവിക്കുന്ന കഥാപാത്രമാണ് രാജ്‍കുമാര്‍ റാവുവിന്റെ.

ഹൻസാല്‍ മേഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്‍കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപികയായി നുഷ്രത് അഭിനയിക്കുന്നു. രാജ്‍കുമാര്‍ റാവുവിന്റെ കഥാപാത്രത്തിന് പിന്തുണ നല്‍കുകയാണ് അവര്‍. സ്‍പോര്‍ട്‍സിന്റെ കൂടി പശ്ചാത്തലത്തിലുള്ളതാണ് സിനിമ. കുട്ടികള്‍ക്കും ഇഷ്‍ടപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

click me!