
മലയാളത്തില്‍ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന നടി. പ്രേമത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അനുപമ പരമേശ്വരൻ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളൂ. അന്യ ഭാഷയില്‍ സജീവമായ അനുപമ പരുമേശ്വരന്റെ തമിഴ് സിനിമയായ തള്ളി പോകാതെയുടെ ടീസര്‍ പുറത്തുവിട്ടു. അഥര്‍വയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ആര്‍ കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
ഒരു പ്രണയ ചിത്രമാണ് തള്ളി പോകാതെ എന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മലയാളി ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എൻ ഷണ്‍മുഖ സുന്ദരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സതിഷ് ആണ് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വിശദമായി പുറത്തുവിട്ടിട്ടില്ല. അനുപമ പരമേശ്വരന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉള്ളതുതന്നെയാണ് ചിത്രം എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.
അനുപമ പരമേശ്വരൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം മണിയറയിലെ അശോകൻ ആണ്. ജേക്കബ് ഗ്രിഗറി ആയിരുന്നു ചിത്രത്തിലെ നായകൻ.
മണിയറയിലെ അശോകൻ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും അനുപമ പരമേശ്വരൻ പ്രവര്‍ത്തിച്ചിരുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam