മാധവ് രാമദാസിന്റെ സംവിധാനത്തില്‍ ആഴി, ട്രെയിലര്‍ പുറത്ത്

Published : Feb 10, 2026, 10:56 AM IST
Sarath Kumar

Synopsis

മാധവ് രാംദാസാണ് സംവിധാനം നിര്‍വഹിക്കുന്നത്.

മലയാളത്തിന്റെ മികച്ച സംവിധായകരില്‍ ഒരാളായ മാധവ് രാമദാസിന്റെ പുതിയ ചിത്രമാണ് 'ആഴി'. ശരത് കുമാറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'ആഴി'യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മയക്കുമരുന്നിന് എതിരായ ഒരു പ്രമേയമായിരിക്കും ചിത്രം എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ടാഗ്‍ലൈനില്‍ തന്ന് വ്യക്തമായിരുന്നത്. സേ നോ ടു ഡ്രഗ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം  ജാസി ഗിഫ്റ്റാണ്. ആനന്ദ് എൻ നായര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.

സെല്ലുലോയ്‍ഡ് ക്രിയേഷന്‍സ്  888 പ്രൊഡക്ഷന്‍സ്,എന്നീ ബാനറുകളിലാണ് 'ആഴി' എന്ന ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് എം വിയാണ് ചിത്രത്തിന്റെ കലാസംവിധാനം. കെ ശ്രീനിവാസാണ് ചിത്രത്തിന്റ എഡിറ്റിംഗ്.

ആഖ്യാനത്തിലെ പ്രത്യേകതയാല്‍ ശ്രദ്ധയാകര്‍ഷിച്ച 'മേല്‍വിലാസം', 'അപ്പോത്തിക്കിരി', 'ഇളയരാജ' എന്നിവയായിരുന്നു മാധവ് രാംദാസ് സംവിധാനം ചെയ്‍ത ചിത്രങ്ങള്‍. 'മേല്‍വിലാസം' എന്ന ആദ്യ ചിത്രത്തില്‍ തന്നെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് മാധവ് രാമദാസൻ. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം സൂര്യ കൃഷ്‍ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകത്തിന്‍റെ ചലച്ചിത്രാവിഷ്‍കാരമായിരുന്നു. സൂര്യ കൃഷ്‍ണമൂര്‍ത്തി തന്നെയാണ് ചിത്രത്തിന് തിരക്കഥയും എഴുതിയത്. പതിനാറാമത് ബുസാൻ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് മാധവ് രാമദാസന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  മികച്ച നവാഗത സംവിധായകനുള്ള പതിനഞ്ചാമത് ഗൊല്ലപ്പുഡി ശ്രീനിവാസ് ദേശീയ അവാര്‍ഡും 'മേല്‍വിലാസം' എന്ന ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച കഥാ ചിത്രത്തിനുള്ള പി ഭാസ്‍കരൻ അവാര്‍ഡും 'മേല്‍വിലാസ'ത്തിന് ലഭിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എസ് ഐ ഫെലിക്സ് ലോപ്പസാ'യി അനൂപ് മേനോന്‍; ത്രില്ലടിപ്പിക്കാന്‍ ഈ തനിനിറം, ടീസര്‍ എത്തി
'സുട്ടു'വായി ടൊവിനോ, തരംഗം തീര്‍ക്കാന്‍ രാജേഷ് മാധവന്‍റെ 'പെണ്ണും പൊറാട്ടും; ട്രെയ്‍ലര്‍