'നാഗവല്ലി'യല്ല, ഇത് 'ശൂര്‍പ്പണഖ'; റെജിന കസാന്‍ഡ്ര നായികയാവുന്ന തമിഴ് ത്രില്ലറിന്‍റെ ട്രെയ്‍ലര്‍

Published : Sep 14, 2021, 09:40 PM IST
'നാഗവല്ലി'യല്ല, ഇത് 'ശൂര്‍പ്പണഖ'; റെജിന കസാന്‍ഡ്ര നായികയാവുന്ന തമിഴ് ത്രില്ലറിന്‍റെ ട്രെയ്‍ലര്‍

Synopsis

കാര്‍ത്തിക് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ആര്‍ക്കിയോളജിസ്റ്റിന്‍റെ റോളിലാണ് റെജിന എത്തുന്നത്

തമിഴിലും തെലുങ്കിലും ഇന്ന് ഏറെ തിരക്കുള്ള നായികയാണ് റെജിന കസാന്‍ഡ്ര. റെജിന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും പ്രദര്‍ശനത്തിനെത്തുന്ന ബൈലിംഗ്വല്‍ ആണ്. 'ശൂര്‍പ്പണഗൈ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ ഏറെ കൗതുകമുണര്‍ത്തുന്ന ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കാര്‍ത്തിക് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ആര്‍ക്കിയോളജിസ്റ്റിന്‍റെ റോളിലാണ് റെജിന എത്തുന്നത്. ജയപ്രകാശ്, മന്‍സൂര്‍ അലി ഖാന്‍, അക്ഷര ഗൗഡ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോലിയുടെ ഭാഗമായി നിഗൂഢതയുണര്‍ത്തുന്ന എന്തോ ഒന്ന് ആര്‍ക്കിയോളജിസ്റ്റ് ആയ നായികയുടെ പക്കല്‍ എത്തുകയാണ്. രാമായണത്തിലെ രാവണ സഹോദരിയുടെ പേരാണ് ചിത്രത്തിന്. 

സാം സി എസ് ആണ് സംഗീതം. ഛായാഗ്രഹണം ഗോകുല്‍ ബിജോയ്. കലാസംവിധാനം സീനു, സംഘട്ടനം സൂപ്പര്‍ സുബ്ബരായന്‍, കൊറിയോഗ്രഫി ഫെരീഫ്, ആപ്പിള്‍ ട്രീ സ്റ്റുഡിയോസിന്‍റെ ബാനറില്‍ രാജ് ശേഖര്‍ വര്‍മ്മയാണ് നിര്‍മ്മാണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി