സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ 'വെസ്റ്റ് സൈഡ് സ്റ്റോറി'; ടീസര്‍

Published : Apr 26, 2021, 04:02 PM IST
സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ 'വെസ്റ്റ് സൈഡ് സ്റ്റോറി'; ടീസര്‍

Synopsis

അഡ്വഞ്ചറും സയന്‍സ് ഫിക്ഷനുമൊക്കെ ചെയ്‍തിട്ടുണ്ടെങ്കിലും സ്‍പില്‍ബര്‍ഗ് ഒരു മ്യൂസിക്കല്‍ ഒരുക്കുന്നത് ആദ്യമായാണ്

സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വെസ്റ്റ് സൈഡ് സ്റ്റോറി'യുടെ ടീസര്‍ പുറത്തെത്തി. ഓസ്‍കര്‍ നിശയ്ക്കു മുന്നോടിയായാണ് ടീസര്‍ എത്തിയത്. 1957ല്‍ അരങ്ങേറിയ വിഖ്യാത ബ്രോഡ്‍വേ മ്യൂസിക്കലിന്‍റെ ചലച്ചിത്ര രൂപമാണ് ചിത്രം. വില്യം ഷേക്സ്പിയറിന്‍റെ 'റോമിയോ ആന്‍ഡ് ജൂലിയറ്റി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ബ്രോഡ്‍വേ പ്രൊഡക്ഷന്‍ 'വെസ്റ്റ് സൈഡ് സ്റ്റോറി' എന്ന പേരില്‍ത്തന്നെ 1961ല്‍ ചലച്ചിത്രമായിട്ടുണ്ട്. പത്ത് അക്കാദമി അവാര്‍ഡുകളും പ്രസ്തുത ചിത്രം നേടിയിരുന്നു.

എന്നാല്‍ സ്‍പില്‍ബര്‍ഗിന്‍റെ ചിത്രം 1961ല്‍ പുറത്തിറങ്ങിയ സിനിമയേക്കാള്‍ 1957ലെ ബ്രോഡ്‍വേ പ്രൊഡക്ഷനോടാണ് തിരക്കഥാ രചനയില്‍ കടപ്പെട്ടിരിക്കുന്നതെന്ന് രചയിതാവായ ടോണി കുഷ്‍നര്‍ വ്യക്തമാക്കുന്നു. അഡ്വഞ്ചറും സയന്‍സ് ഫിക്ഷനുമൊക്കെ ചെയ്‍തിട്ടുണ്ടെങ്കിലും സ്‍പില്‍ബര്‍ഗ് ഒരു മ്യൂസിക്കല്‍ ഒരുക്കുന്നത് ആദ്യമായാണ്. ആന്‍സെല്‍ എല്‍ഗോര്‍ട്ട്, റേച്ചല്‍ സെഗ്ലര്‍, അരിയാന ജിബോസെ, ഡേവിഡ് അല്‍വാരെസ്, മൈക്ക് ഫെയ്സ്റ്റ്, കോറേ സ്റ്റോള്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. കൊവിഡ് മൂലം ഒരു വര്‍ഷത്തോളം മുടങ്ങിയ ചിത്രം വരുന്ന ഡിസംബറില്‍ തിയറ്ററില്‍ എത്തിക്കാനാണ് പദ്ധതി. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി