
സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്ത് സ്വീകാര്യത നേടിയ അപർണ ബാലമുരളി നായികയാകുന്ന ചിത്രമാണ് ‘തീതും നണ്ട്രും’. നടി ലിജോമോളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്‌ഷൻ ഡ്രാമ ഗണത്തിൽപെടുന്ന ത്രില്ലറിൽ സംവിധായകൻ റസു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈസൻ, ഇൻപ, സന്ദീപ്, കരുണാകരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ, സംഗീതം സി. സത്യ.
2018ൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പ്രതിസന്ധികളെ തുടർന്ന് നീളുകയായിരുന്നു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപർണ്ണയും ലിജോമോളും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ലിജോമോളുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. അതേസമയം, അപർണ ബാലമുരളി തമിഴകത്ത് പ്രിയങ്കരിയായി മാറിയത് സൂരറൈ പോട്രിലൂടെയാണ്. മധുര തമിഴിൽ വളരെ അനായാസം അഭിനയിച്ച അപർണയുടെ ബൊമ്മി എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ നേടി. സൂര്യയാണ് സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ ജി ആർ ഗോപിനാഥിന്റെ വേഷത്തിൽ എത്തിയത്. ‘അമ്മ വേഷത്തിൽ ഉർവ്വശിയും, ഭാര്യയായി അപർണ ബലമുരളിയും വേഷമിട്ടു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam