അന്ന ബെന്നിന് പകരം കീര്‍ത്തി പാണ്ഡ്യൻ; 'ഹെലൻ' തമിഴ് റീമേക്ക് ട്രെയിലർ പുറത്ത്

Published : Feb 23, 2021, 11:42 AM IST
അന്ന ബെന്നിന് പകരം കീര്‍ത്തി പാണ്ഡ്യൻ; 'ഹെലൻ' തമിഴ് റീമേക്ക് ട്രെയിലർ പുറത്ത്

Synopsis

അൻപിർക്കിനിയാൾ എന്നാണ് ചിത്രത്തിന്റെ പേര്.

മലയാളത്തിൽ ഏറെ മികച്ച അഭിപ്രായം നേടിയ സ‍ർവൈവൽ ത്രില്ലര്‍ 'ഹെലൻ' തമിഴ് റീമേക്കിന്റെ ട്രെയിലർ റിലീസ് ചെയ്തു. അൻപിർക്കിനിയാൾ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. 

നവാഗതനായ മാത്തുക്കുട്ടി സേവ്യറിന്‍റെ സംവിധാനത്തിലാണ് മലയാളത്തിൽ ഹെലൻ പുറത്തിറങ്ങിയിരുന്നത്. സിനിമയിൽ അന്ന ബെന്നിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാവേദ് റിയാസാണ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് മുത്തുസാമി ഛായാഗ്രഹണം ചെയ്തിരിക്കുന്നു. മലയാളത്തിൽ അസർ എന്ന കഥാപാത്രമായെത്തിയ നോബിള്‍ ബാബു തോമസ് തന്നെയാണ് തമിഴിലും അഭിനയിക്കുന്നത്.

പ്രവീൺ, രവീന്ദ്ര, ഭൂപതി എന്നിവരാണ് തമിഴിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇത് കൂടിയ ഇനം ആണ്'; ഫാന്റസിയും കോമഡിയും നിറച്ച് 'ടൈറ്റൻസ്' ട്രെയിലർ
ഫാന്റസി കോമഡി ചിത്രം 'ടൈറ്റൻസ്' ട്രെയിലർ നാളെ എത്തും