
തിരുവനന്തപുരം: തേഞ്ഞ ടയർ ഉപയോഗിച്ച് വാഹനമോടുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകൾ വളരെ ഗുരുതരമാണെന്ന് കേരള മോട്ടോർ വാഹന വകുപ്പ്. ടയറുകൾ, വാഹനം റോഡുമായി ബന്ധപ്പെടുത്തുന്ന ഏക ഭാഗമായതിനാൽ, അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നന്നത് അനിവാര്യമാണ്. ഇതിനായി ചില കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു കുറിപ്പ് തന്നെ എംവിഡി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
1) റോഡിൽ ഗ്രിപ്പ് കുറയുന്നു: ടയർ തേയ്മാനം കൂടുമ്പോൾ, പ്രത്യേകിച്ച് നനഞ്ഞ റോഡുകളിൽ, ടയറിന്റെ ഗ്രിപ്പ് ഗണ്യമായി കുറയും. ഇതു വാഹനത്തിന്റെ സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് വർദ്ധിപ്പിക്കുകയും, തെന്നി മാറാനുള്ള സാധ്യതയും പലമടങ്ങ് ഉയർത്തുകയും ചെയ്യും.
2) ടയർ പൊട്ടാനുള്ള സാധ്യത: തേയ്മാനമുള്ള ടയറുകൾ എളുപ്പത്തിൽ പൊട്ടാൻ സാധ്യതയുണ്ട്. ഉയർന്ന വേഗത്തിൽ ടയർ പൊട്ടുകയാണെങ്കിൽ, വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും, ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാം.
3) നിയന്ത്രണക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുമ്പോൾ, വാഹനം നിയന്ത്രിക്കാനും സ്റ്റീയർ ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടും. മോശം കാലാവസ്ഥയിൽ ഹൈഡ്രോപ്ലയിനിംഗ് സംഭവിച്ച് അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
4) ബ്രേക്കിംഗ് ദൂരമുയരുന്നു: ബ്രേക്ക് ചെയ്യുമ്പോൾ, പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ദൂരം സഞ്ചരിച്ചതിന് ശേഷമേ വാഹനം നിൽക്കൂ. ഇത്, പ്രത്യേകിച്ച് മഴക്കാലത്ത്, അപകട സാധ്യതയെ പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു.
5) ഇന്ധനക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകൾ ഇന്ധനക്ഷമത കുറയ്ക്കുന്നു, അതിനാൽ ഇന്ധന ചെലവ് വർദ്ധിക്കുകയും ചെയ്യും.
6) നിയമവിരുദ്ധവും ഇൻഷുറൻസ് പ്രശ്നവും: തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ തടസ്സമായി വന്നേക്കാം.