ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം; രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

Published : Jun 07, 2025, 03:54 PM IST
Noida airport

Synopsis

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും. 

നോയിഡ: അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തർപ്രദേശ്. ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതോടെയാണ് ഉത്തർപ്രദേശിന് ഈ നേട്ടം കൈവരിക. ജെവാറിൽ നിർമ്മാണത്തിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (എൻഐഎ) രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോർഡും ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

2012 വരെ ഉത്തർപ്രദേശിൽ ലഖ്‌നൗ, വാരണാസി എന്നീ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021 ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് കുശിനഗറിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനക്ഷമമായത്. തുടർന്ന്, 2023 ൽ അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. ഇപ്പോൾ, നോയിഡയ്ക്കടുത്തുള്ള ജെവാറിൽ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും യാഥാർത്ഥ്യമാകുകയാണ്.

ഡൽഹി-എൻ‌സി‌ആറിലെ രണ്ടാമത്തെ വിമാനത്താവളമായിരിക്കും ജെവാറിലേത്. ആദ്യ ഘട്ടത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകാൻ സാധ്യതയുണ്ട്. 1,334 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളം പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ പ്രാപ്തമായിരിക്കുമെന്നാണ് വിവരം. ഇതിനുപുറമെ, വിമാനത്താവളം പ്രതിവർഷം 1,00,000 വിമാനങ്ങളുടെയും 2,50,000 ടൺ ചരക്കുകളുടെയും നീക്കത്തെ പിന്തുണയ്ക്കും. 28 വിമാന സ്റ്റാൻഡുകളുള്ള, 1,00,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനൽ കെട്ടിടമാണ് ജെവാറൽ ഒരുങ്ങുന്നത്. ഇതിനുപുറമെ, 40 ഏക്കറിൽ ഒരു മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) ഹബ്ബും നിർമ്മിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ