മൈ ബോസ് മുതൽ വെള്ളിനക്ഷത്രം വരെ; സിനിമാക്കാരുടെ ഫേവറിറ്റ് സ്പോട്ട്, ഇതാ കൊച്ചിക്കാരുടെ സ്വന്തം ബോൾഗാട്ടി

Published : Jun 26, 2025, 03:35 PM IST
Bolgatty palace

Synopsis

1744-ൽ ഡച്ചുകാര്‍ നിർമ്മിച്ച കൊട്ടാരമാണ് ബോൾഗാട്ടി. 

കൊച്ചി: വിനോദസഞ്ചാരികൾക്ക് ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരിടമാണ് എറണാകുളം ജില്ലയിലെ കൊച്ചിയ്ക്ക് സമീപമുള്ള ബോൾ​ഗാട്ടി ദ്വീപ്. ഇവിടെയുള്ള കൊട്ടാരം തന്നെയാണ് ഹൈലൈറ്റ്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഡച്ചുകാർ 1744-ൽ നിർമ്മിച്ച കൊട്ടാരം ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ്.

ഡച്ചുകാരിൽ നിന്നും ബ്രിട്ടീഷ് ഭരണാധികാരികൾ കൈവശമാക്കിയ കൊട്ടാരം ഇന്ന് കെ.ടി.ഡി.സി.യ്ക്കു കീഴിലുളള ആഡംബര ഹോട്ടലാണ്. ഹണിമൂൺ കോട്ടേജുകളും, ഗോൾഫ് കോഴ്സും മറ്റുമുള്ള ഈ ഹോട്ടലിലേയ്ക്ക് ഇന്ന് നിരവധിയാളുകളാണ് എത്താറുള്ളത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം കൊച്ചിയിലെത്തുന്നവർ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത കാഴ്ചകളിലൊന്നാണ്.

ബോൾഗാട്ടിയിലെ ഇവന്റ് സെന്റർ പ്രധാന അന്താരാഷ്ട്ര കൺവെൻഷൻ കേന്ദ്രവും വിവാഹം പോലെയുള്ള മംഗള കർമ്മങ്ങളുടെ വേദിയുമാണ്. കൊച്ചിക്കായലും, തുറമുഖവും, വല്ലാർപാടം കണ്ടെയ്നർ ടെർമിനലും, വിളിപ്പാടകലെ അറബിക്കടലും പശ്ചാത്തലത്തിലുള്ള ബോൾഗാട്ടിക്കു തുല്യമായി മറ്റൊരിടവുമില്ലെന്നു തന്നെ പറയാം. എറണാകുളം റെയിൽവേ സ്റ്റേഷനാണ് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്ന് ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ ബോൾ​ഗാട്ടിയിലെത്താം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് ബോൾ​ഗാട്ടി സ്ഥിതി ചെയ്യുന്നത്.

PREV
Read more Articles on
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ