
കോഴിക്കോട്: കണ്ണൂരുകാരുടെ 'മൂന്നാർ' എന്ന് അറിയപ്പെടുന്ന പൈതൽമലയിലേയ്ക്ക് യാത്ര സംഘടിപ്പിക്കാൻ കെഎസ്ആർടിസി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. നാളെ (ജൂൺ 22) രാവിലെ 5 മണിയ്ക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും യാത്ര പുറപ്പെടും. തിരികെ കോഴിക്കോട് കെഎസ്ആർടിസിയിൽ രാത്രി 11 മണിയ്ക്ക് എത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. ഒരാൾക്ക് 730 രൂപയാണ് (ബസ് ചാർജ് മാത്രം) ഈടാക്കുക. വിശദവിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഈ മാസം സൈലന്റ് വാലിയിലേയ്ക്കും കെഎസ്ആർടിസി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 5 മണിക്കാണ് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും സൈലൻറ് വാലി യാത്ര ആരംഭിക്കുക. ഒരാൾക്ക് 1,750 രൂപയാണ് ഈ പാക്കേജിന് വരുന്നത്. ഭക്ഷണം, എൻട്രി ഫീ, ബസ്സ് ചാർജ് എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു. സൈലന്റ് വാലി, കാഞ്ഞിരപ്പുഴ ഡാം എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. രാത്രി 11 മണിയ്ക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ തിരികെ എത്തും.