
കോഴിക്കോട്: നിലമ്പൂർ ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. ജൂൺ 8, 22 തീയതികളിലാണ് നിലമ്പൂരിലേയ്ക്ക് ഉല്ലാസ യാത്ര നടത്തുന്നത്. കോഴിക്കോട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ 6:30നാണ് യാത്ര പുറപ്പെടുക. രാത്രി 9:00 മണിയ്ക്ക് തിരികെ എത്തുന്ന രീതിയിലാണ് യാത്ര.
തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, നിലമ്പൂർ ബംഗ്ലാവ്, മിനി ഊട്ടി എന്നിവയാണ് സന്ദർശിക്കുന്ന സ്ഥലങ്ങൾ. ഒരാൾക്ക് 540 രൂപയാണ് നിരക്ക്. ബസ് ചാർജ് മാത്രമാണിത്. എൻട്രി ഫീ, ഭക്ഷണം എന്നിവ സ്വയം വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
നിലമ്പൂർ ഉല്ലാസ യാത്രയ്ക്ക് പുറമെ ആലപ്പുഴ ഹൗസ് ബോട്ട് ഉല്ലാസ യാത്രയും കെഎസ്ആർടിസി സംഘടിപ്പിക്കുന്നുണ്ട്. ജൂൺ 19നാണ് രണ്ട് ദിവസത്തെ യാത്ര ഒരുക്കിയിരിക്കുന്നത്. രാത്രി 10 മണിക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും യാത്ര തിരിക്കും. രാവിലെ ആലപ്പുഴയിലെത്തും. പത്ത് മണിക്കാണ് ഹൗസ് ബോട്ടിൽ കയറുക. അഞ്ച് മണി വരെയാണ് ഹൗസ് ബോട്ട് ഉണ്ടായിരിക്കുക ഹൗസ് ബോട്ടിൽ കയറിയ ശേഷം ഭക്ഷണം ഉണ്ടായിരിക്കും. അഞ്ച് മണിക്ക് ഹൗസ് ബോട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം കോഴിക്കോടിലേക്ക് തിരികെ പോരുകയും രാത്രി ഒരു മണിയോടു കൂടി കോഴിക്കോട് എത്തിച്ചേരുകയും ചെയ്യും. ഒരാൾക്ക് Rs.2050/- രൂപ. വിശദവിവരങ്ങൾക്ക് - 9946068832, 9544477954.