ലാൻഡ് ഫോൺ ഒഴിവാക്കി കെഎസ്ആർടിസി, ഇനി മൊബൈൽ മാത്രം, ഇതാ നമ്പറുകൾ

Published : Jul 01, 2025, 03:41 PM ISTUpdated : Jul 01, 2025, 05:11 PM IST
KSRTC budget tourism cell

Synopsis

കെഎസ്ആർടിസി ലാൻഡ് ഫോണുകൾ ഒഴിവാക്കി മൊബൈൽ ഫോണുകളിലേക്ക് മാറുന്നു. 2025 ജൂലൈ 1 മുതൽ പുതിയ നമ്പറുകൾ പ്രാബല്യത്തിൽ വന്നു

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. എല്ലാ യൂണിറ്റിലും ലാൻഡ് ഫോൺ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നൽകിത്തുടങ്ങിയിരിക്കുകയാണ് കെഎസ്ആ‍ർടിസി. ഇതിന്‍റെ ഭാഗമായി ഇന്നുമുതൽ (01.07.2025) സംസ്ഥാനത്തെ നിരവധി കെഎസ്ആ‍ർടിസി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല. പകരം മൊബൈൽ ഫോണുകൾ നിലവിൽ വന്നു.

മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന കെഎസ്ആർടിസി ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു. ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് അറിയിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

  • തിരുവനന്തപുരം സെൻട്രൽ: 9188933717
  • ആറ്റിങ്ങൽ: 9188933701
  • നെയ്യാറ്റിൻകര: 9188933708
  • വിഴിഞ്ഞം: 9188933725
  • കാട്ടാക്കട: 9188933705
  • വെള്ളറട: 9188933721
  • വിതുര: 9188933724
  • വെഞ്ഞാറമൂട്: 9188933722
  • പാപ്പനംകോട്: 9188933710
  • പാലക്കാട്‌: 9188933800
  • കണ്ണൂർ: 9188933822
  • മലപ്പുറം: 9188933803
  • പെരിന്തൽമണ്ണ: 9188933806
  • നിലമ്പൂർ: 9188933805
  • പൊന്നാനി: 9188933807
  • തിരൂർ: 9188933808
  • തിരുവമ്പാടി: 9188933812
  • തൊട്ടിൽപ്പാലം: 9188933813
  • താമരശ്ശേരി: 9188933811
  • സുൽത്താൻബത്തേരി: 9188933819
  • ബാംഗ്ലൂർ : 9188933820
  • മൈസൂർ: 9188933821
  • കാസർഗോഡ്: 9188933826
  • തൃശ്ശൂർ: 9188933797
  • ചാലക്കുടി: 9188933791
  • ആലുവ: 9188933776
  • കന്യാകുമാരി: 9188933711
  • ചെങ്ങന്നൂർ: 9188933750
  • ചങ്ങനാശ്ശേരി: 9188933757
  • ചേർത്തല: 9188933751
  • എടത്വാ: 9188933752
  • ഹരിപ്പാട്: 9188933753
  • കായംകുളം: 9188933754
  • വൈക്കം: 9188933765
  • ഗുരുവായൂർ: 9188933792
  • ആര്യങ്കാവ്: 919188933727
  • അടൂർ: 9188933740
  • ആലപ്പുഴ: 9188933748
  • കൊട്ടാരക്കര: 9188933732
  • കോന്നി: 9188933741
  • കുളത്തൂപ്പുഴ: 9188933734
  • മല്ലപ്പള്ളി: 9188933742
  • മൂന്നാർ: 9188933771
  • മൂലമറ്റം: 9188933770
  • പാലാ: 9188933762
  • പത്തനംതിട്ട: 9188933744
  • പത്തനാപുരം: 9188933735
  • പന്തളം: 9188933743
  • പുനലൂർ: 9188933736
  • റാന്നി: 9188933745
  • തിരുവല്ല: 9188933746
  • തൊടുപുഴ: 9188933775
  • തെങ്കാശി: 9188933739
  • മാവേലിക്കര: 9188933756
  • അടിമാലി: 9188933772

ജൂലൈ ഒന്ന് മുതൽ, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് ഡിപ്പോകളിലുടനീളം ലാൻഡ് ഫോണുകൾ നിർത്തലാക്കാനും മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനും കഴിഞ്ഞ ആഴ്‍ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ജീവനക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി അവരെ ബന്ധപ്പെടുന്നതിനുമായി കെഎസ്ആർടിസി ഡിപ്പോകളിലുടനീളമുള്ള എല്ലാ സ്റ്റേഷൻ മാസ്റ്റർ (എസ്എം) ഓഫീസുകളിലും ഔദ്യോഗിക സിം ഉൾപ്പെടെയുള്ള ഒരു മൊബൈൽ ഫോൺ നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തുടനീളമുള്ള 93 യൂണിറ്റുകളുടെയും മേധാവികൾക്ക് ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മൊബൈൽ ഫോണുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും മൊബൈൽ നമ്പറുകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കണം എന്നും 2025 ജൂലൈ ഒന്ന് മുതൽ ലാൻഡ് ഫോണുകളുടെ ഉപയോഗം കർശനമായി നിർത്തണം എന്നും പകരം അനുവദിച്ച മൊബൈൽ ഫോണുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ