ട്രക്കിങ് പ്രേമികളെ ഇവിടം സ്വർഗമാണ്; കുറഞ്ഞ ചെലവിൽ മാതേരനിലേക്ക് ഒരു യാത്രപോയാലോ?

Published : Oct 12, 2025, 07:15 PM IST
Matheran travel

Synopsis

മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാതേരന്‍ നല്ല ഒന്നാന്തരം മഴക്കാല സ്പോട്ടാണ്. മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ല, പിന്നെ എങ്ങനെ എത്തിപ്പെടുമെന്ന് ചോദിച്ചിച്ചാൽ ദാ ഇങ്ങനെ എത്താം

ട്രക്കിങ് പ്രേമികൾ ആണോ നിങ്ങൾ? എങ്കിൽ ഇവിടം സ്വർഗമാണ്. മഞ്ഞും,മഴയും,തണുപ്പും, പച്ചപ്പും,വെള്ള ചാട്ടവും കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മലനിരകളും. പറഞ്ഞു വരുന്നത് റീലുകളിൽ വൈറലായ മഹാരാഷ്ട്രയുടെ സ്വന്തം മാതേരനെ കുറിച്ചാണ്. മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാതേരന്‍ നല്ല ഒന്നാന്തരം മഴക്കാല സ്പോട്ടാണ്.

മാതേരനിൽ എങ്ങനെ എത്താം

ഇവിടെ മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ല, പിന്നെ എങ്ങനെ എത്തിപ്പെടുമെന്ന് ചോദിച്ചിച്ചാൽ ദാ ഇങ്ങനെ എത്താം. അതും കുറഞ്ഞ ചെലവിൽ. ലക്ഷ്യം മാതേരനാണ് മാർഗം ട്രെയിനും. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നും 50 കിലോമീറ്ററും മുംബൈയില്‍ നിന്നും 90 കിലോ മീറ്ററും പൂനെയില്‍ നിന്ന് 120 കിലോ മീറ്ററുമാണ് മാതേരനിലേക്കുള്ള ദൂരം.

കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള ട്രെയിനിൽ കയറി പൻവേലിൽ ഇറങ്ങുക. അവിടെ നിന്ന് ട്രെയിനിൽ താനെ - താനെയിൽ നിന്ന് നേരലിലേക്ക്. നേരലിൽ എത്തിക്കഴിഞ്ഞാൽ മാതേരനിലേക്ക് പോകാൻ നിങ്ങളെ കത്ത് അവിടെ ഷെയർ ടാക്സികൾ ഉണ്ടാകും. ഒന്നും നോക്കണ്ട കയറിക്കോ... ആ ടാക്‌സി നിങ്ങളെ ദസ്‌തൂരി നാക്കയിലെത്തിക്കും... പോകുന്ന വഴികൾ നിങ്ങളെ മടപ്പിക്കില്ല... മനോഹരമായ കാഴ്ച്ചകൾ കൊണ്ട് അത്ഭുതപ്പെടുത്തും.

വെൽകം ടു മാതേരൻ

ദസ്തൂരി നാക്കയിലെത്തി അവിടെ നിന്ന് 50 രൂപയുടെ ടിക്കറ്റ് എടുത്ത് അകത്തേക്ക് കടന്നാൽ ആദ്യമെത്തുക അമാൻ ലോഡ്ജിലാണ്. അവിടെ നിന്ന് മാതേരനിലേക്ക് എത്താൻ നാല് മാർഗങ്ങളാണ് ഉള്ളത്. ഒന്ന് കാൽനട, രണ്ട് ടോയ് ട്രെയിൻ, മൂന്ന് കുതിര സവാരി, നാല് ഇലക്ട്രിക് ഓട്ടോകൾ. ഈ നാല് മാർഗങ്ങളും നാല് അനുഭവങ്ങളാണ് യാത്രപ്രേമികൾക്ക് സമ്മാനിക്കുന്നത്.

അമൻ ലോഡ്ജിൽ നിന്ന് മാതേരനിലേക്കും തിരിച്ചും നിശ്ചിത സമങ്ങളിൽ ടോയ് ട്രെയിനുകൾ ഉണ്ടാകും …കാൽ നടയായി മാതേരന്റെ സൗന്ദര്യം ആസ്വദിക്കുന്നത് വേറെ ഒരു വൈബാണ്. പോകുന്ന വഴികളിൽ ഒക്കെയും നിരവധി വ്യൂ പോയിന്റുകൾ ഉണ്ട്... ലിറ്റില്‍ ചൗക്ക് പോയന്‍റ്, ലൂസിയ പോയന്‍റ്, മങ്കി പോയിന്റ് , എക്കോ പോയന്റ്, കിങ് ജോർജ് പോയന്റ് , കിങ് എഡ്വേർഡ് പോയിന്റ് , ഹണി മൂൺ പോയന്റ്, മലങ്ക് പോയിന്റ് , കോറോണേഷൻ പോയിന്റ്, സൺ സെറ്റ് പോയിന്റ്. അങ്ങനെ ഏകദേശം മുപ്പതിയഞ്ചിലധികം വ്യൂ പോയിന്റുകളാണ് മാതേരനിൽ ഉള്ളത്. കിലോ മീറ്ററുകളോളം ചുമടുകൾ താങ്ങി നടന്നു പോകുന്ന കുതിരകളും, കഴുതകളും മാതേരന്റെ സ്ഥിരം കാഴ്ചയാണ്. ട്രക്കിങ് യാത്രയിൽ ഇടയ്ക്കിടെ നമുക് ഇവരെ കാണാം. കോളൊണിയല്‍ കാലത്തെ കെട്ടിടങ്ങൾ മാതേരന്റെ മറ്റൊരു പ്രത്യേകതയാണ് .

സൂര്യോദയവും സൂര്യാസ്തമയവും മലയിടുക്കുകളിലൂടെ ഒഴുകി ആഴത്തില്‍ പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ , മലനിരകൾ, കണ്ണിന് കുളിർമയേകുന്ന പച്ചപ്പ്, കോട മഞ്ഞ്, കാറ്റ്, മഴ അങ്ങനെ ഓരോ വ്യൂ പോയിന്റുകളിലും പ്രകൃതിയൊരുക്കിയിരിക്കുന്ന അത്ഭുത കാഴ്ചകകൾ കാണാം... മഹാരാഷ്ട്രയുടെ തനത് രൂചിയും ആസ്വദിക്കാം.

മാതേരനിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1. കുരങ്ങന്മാരെ സൂക്ഷിക്കുക ; കൈവശമുളള വസ്തുക്കള്‍ സൂക്ഷിച്ചില്ലെങ്കിൽ ഞൊടിയിടയിൽ തട്ടിയെടുക്കും.

2. പ്ലാസ്റ്റിക് കുപ്പികൾ, പായ്ക്കറ്റുകൾ കഴിവതും ഒഴിവാക്കുക

3. ഇന്‍റര്‍നെറ്റ് ലഭ്യമാണെങ്കിലും റേഞ്ച് പ്രശ്നമുള്ളതിനാല്‍ കൈയ്യില്‍ കുറച്ച് ക്യാഷ് കരുതുന്നത് നല്ലതായിരിക്കും .

4 . മാതേരനില്‍ താമസസൗകര്യങ്ങള്‍ ധാരാളം ഉണ്ട്. എങ്കിലും മുന്‍കൂട്ടി ഉറപ്പുവരുത്തുന്നതാണ് നല്ലത്.

എല്ലാക്കാലത്തും മതേരൻ നമ്മളെ അത്ഭുതപ്പെടുത്തും . മണ്‍സൂണോ മഞ്ഞുകാലമോ ആണെങ്കിൽ

അതൊരു ഒന്നൊന്നര വൈബാണ്. മതേരനിലേക്ക് എത്താൻ ഏറ്റവും നല്ല സീസണെന്നറിയപ്പെടുന്നത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്.

മഞ്ഞും, മഴയും, തണുപ്പും, പച്ചപ്പും മലകളും വെള്ള ചാട്ടവും... അങ്ങനെ മാതേരൻ ഒളിപ്പിച്ചു വയ്ക്കുന്ന പ്രകൃതിയുടെ ചില കയ്യൊപ്പുകൾ ഉണ്ട്... അത് ആസ്വദിച്ച് അറിയുക തന്നെ വേണം...

അപ്പോ എങ്ങനാ മാതേരനിലേക്ക് ഒരു ട്രിപ്പ് പോകുവല്ലേ...

PREV
RM
About the Author

Reshma Mohan

2022 ഡിസംബർ 26 മുതൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവിൽ വീഡിയോ പ്രൊഡ്യൂസർ.ജേർണലിസത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം(2015-2018), കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം(2018-2020) നേടി. ഓൺലൈൻ, പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ് ഉൾപ്പെടെ മാധ്യമ രംഗത്ത് നാല് വർഷത്തെ പ്രവർത്തി പരിചയം.ഈ കാലയളവില്‍ നിരവധി വീഡിയോകൾ പ്രൊഡ്യൂസ് ചെയ്തു. ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, വീഡിയോ സ്റ്റോറികൾ, എന്റർടൈൻമെന്റ് സെക്ഷനിൽ ഡോക്യൂമെന്ററി, സിനിമാ താരങ്ങളുടെ ഇന്റർവ്യൂ, സോഷ്യൽ മീഡിയ ട്രെൻഡ്സ്, എക്സ്പ്ലൈർ വീഡിയോകൾ എന്നിവ ചെയ്‌ത്‌ പരിചയം. ഇ മെയില്‍; reshma.mohan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ