കോടമഞ്ഞും കുളിര്‍കാറ്റും വീശിയടിക്കും, കാഴ്ചകൾ അതിഗംഭീരം; 'മലബാറിന്റെ ഗവി'യിലേയ്ക്ക് വിട്ടാലോ?

Published : Jun 21, 2025, 03:38 PM IST
Vayalada

Synopsis

കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവുമെല്ലാം സന്ദര്‍ശിക്കാൻ അനുയോജ്യമായ ഇടമാണിത്. 

കോഴിക്കോട്: കോടമഞ്ഞും കുളിര്‍ക്കാറ്റും പച്ചപ്പുമെല്ലാം ഏതൊരു സഞ്ചാരിയുടെയും ആഗ്രഹങ്ങളാണ്. ഇത്തരം മനംമയക്കുന്ന കാഴ്ചകൾ കാണാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. പെട്ടെന്ന് മനസിലേയ്ക്ക് ഓടിയെത്തുന്ന പേരുകൾ വയനാടും മൂന്നാറുമൊക്കെയാണെങ്കിലും ഇവയോട് കിടപിടിക്കുന്ന പ്രകൃതി സൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചിലയിടങ്ങളുമുണ്ട്. അത്തരത്തിൽ ഒന്നാണ് മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട വ്യൂ പോയിന്റ്.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്ക് അടുത്താണ് വയലട സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 40 കിലോമീറ്ററും ബാലുശ്ശേരിയിൽ നിന്ന് 12 കിലോമീറ്ററും സഞ്ചരിച്ചാൽ വയലടയിലെത്താം. സമുദ്രനിരപ്പിൽ നിന്ന് 2,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വയലടയിൽ നിന്നാൽ കോഴിക്കോട് നഗരത്തിന്റെ വിദൂര കാഴ്ചകൾ ആസ്വദക്കാൻ സാധിക്കും. ഏകദേശം ഒരു കിലോ മീറ്റര്‍ ട്രെക്ക് ചെയ്താൽ വയലട വ്യൂ പോയിന്റിൽ എത്താം. അതിമനോഹരമായ കാഴ്ചകൾ ആസ്വദിച്ച് മുകളിലെത്തിയാൽ ആരെയം അത്ഭുതപ്പെടുത്തുന്ന ദൃശ്യവിരുന്നാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

പെരുവണ്ണാമൂഴി ഡാം, കൂരാച്ചുണ്ട്, പേരാമ്പ്ര ടൗണ്‍ എന്നീ സ്ഥലങ്ങളും കക്കയം ഡാമും ചെറിയ ചെറിയ ദ്വീപുകളുമൊക്കെ വയലടയിൽ നിന്നാൽ കാണാൻ സാധിക്കും. കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവുമെല്ലാം സന്ദര്‍ശിക്കാൻ അനുയോജ്യമായ ഇടമാണ് വയലട. അധികം ബുദ്ധിമുട്ടുകളില്ലാതെ മുകളിലെത്താൻ സാധിക്കുമെന്നതാണ് വയലടയുടെ സവിശേഷത. താഴ്വാരം വരെ റോഡ് ഉള്ളതിനാൽ സ്വന്തം വാഹനത്തിൽ ഇവിടേയ്ക്ക് എത്താം. കുടുംബത്തോടൊപ്പം നല്ലൊരു ട്രെക്കിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി വയലടയിലേയ്ക്ക് പോകാം.

എങ്ങനെ എത്തിച്ചേരാം

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട് (40 കി.മീ)

അടുത്തുള്ള വിമാനത്താവളം: കരിപ്പൂര്‍ (60 കി.മീ)

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം