76 -കാരിയെ പ്രൊപ്പോസ് ചെയ്‍ത് 19 -കാരൻ, കടുത്ത വിമർശനങ്ങളുമായി സോഷ്യൽമീഡിയ

Published : May 26, 2022, 03:51 PM IST
76 -കാരിയെ പ്രൊപ്പോസ് ചെയ്‍ത് 19 -കാരൻ, കടുത്ത വിമർശനങ്ങളുമായി സോഷ്യൽമീഡിയ

Synopsis

താൻ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ നൽകിയ മോതിരത്തിന്റെ ചിത്രവും കൗമാരക്കാരൻ പങ്കുവച്ചു. ട്രോളന്മാരുടെ പ്രതികരണങ്ങൾക്കിടയിലും, അവൻ അതിന് അടിക്കുറിപ്പ് നൽകി: 'ഒരു നീണ്ട ബന്ധത്തിന്റെ തുടക്കം മാത്രമാണ് ഇത്'. 

എഴുപത്താറുകാരിയായ (76-year-old) മുത്തശ്ശിയോട് പ്രണയാഭ്യർത്ഥന നടത്തി (proposing) പത്തൊൻപതുകാരൻ. അവന്റെ പേര് ഗ്യൂസെപ്പെ ഡി അന്ന (Giuseppe D’Anna). തന്റെ മുത്തശ്ശിയുടെ പ്രായമുള്ള കാമുകിയെ അവൻ അടുത്തിടെ പ്രൊപ്പോസ് ചെയ്തു. ഈ സന്തോഷവാർത്ത ഇൻറർനെറ്റിൽ അവൻ പങ്കുവച്ചപ്പോൾ പക്ഷേ ആളുകൾക്ക് അത്ര സന്തോഷമൊന്നുമുണ്ടായില്ല. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് അവൻ നേരിട്ടത്. സോഷ്യൽ മീഡിയയിൽ ആളുകൾ അവനെ ട്രോളി കൊല്ലുകയാണ്.

കൗമാരക്കാരൻ ചിത്രങ്ങളുടെ ഒരു വീഡിയോയാണ് ഇൻറർനെറ്റിൽ പങ്കിട്ടത്. കാമുകിയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ചിത്രമായിരുന്നു അതിലൊന്ന്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ഡസനിലധികം ബലൂണുകൾ പിടിച്ച് തന്റെ കാമുകിയെ ആവേശത്തോടെ ചുംബിക്കുന്നതായിരുന്നു മറ്റൊന്ന്. പക്ഷേ, ആളുകൾക്ക് ഇതെല്ലാം കണ്ട് അവനെ അഭിനന്ദിക്കാനുള്ള മാനസികാവസ്ഥയായിരുന്നില്ല ഉണ്ടായിരുന്നത്. അവർ കടുത്ത ഭാഷയിൽ തന്നെ ഇതിനെ വിമർശിച്ചു. എന്നാൽ, കാര്യമെന്തൊക്കെ പറഞ്ഞാലും, സംഭവം ഇൻറർനെറ്റിൽ വൻ ഹിറ്റായി.

ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ വീഡിയോ ടിക്ടോകിൽ 138,500 -ലധികം ആളുകൾ കണ്ടു. 'ലാ നോസ്ട്രാ പ്രോമെസ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അവൻ പങ്കിട്ടിരിക്കുന്നത്. 'നമ്മുടെ വിവാഹ വാഗ്ദാനം' എന്നാണ് അതിന്റെ അർത്ഥം. ചിത്രങ്ങളുടെ കൂട്ടത്തിൽ സെൽഫിയും ഗിസെപ്പെയുടെയും റോസാപ്പൂവ് പിടിച്ച് നിൽക്കുന്ന അവന്റെ കാമുകിയുടെയും മറ്റൊരു ഫോട്ടോയും ഉൾക്കൊള്ളുന്നു.

താൻ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ നൽകിയ മോതിരത്തിന്റെ ചിത്രവും കൗമാരക്കാരൻ പങ്കുവച്ചു. ട്രോളന്മാരുടെ പ്രതികരണങ്ങൾക്കിടയിലും, അവൻ അതിന് അടിക്കുറിപ്പ് നൽകി: 'ഒരു നീണ്ട ബന്ധത്തിന്റെ തുടക്കം മാത്രമാണ് ഇത്'. പലരും മുത്തശ്ശിയുടെ പണം കണ്ടിട്ടാണ് അവൻ അവരെ പ്രണയിക്കുന്നതെന്ന് വിമർശിച്ചു. മറ്റ് ചിലർ അത് യഥാർത്ഥത്തിൽ അവന്റെ മുത്തശ്ശിയാകുമെന്നും, അവൻ ചുമ്മാ തമാശ കാണിക്കുന്നതാകുമെന്നും അഭിപ്രായപ്പെട്ടു. അവന്റെ ജനനവർഷം 2003 -ഉം, അവരുടേത് 1946 -ഉം ആണ്. അവർ തമ്മിലുള്ള 57 വർഷത്തെ അന്തരം കണ്ട് ആളുകൾ തലയിൽ കൈവയ്ക്കുന്നു.  

എന്നാൽ, മുൻപും ഇതുപോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബറിൽ, ഒരു ബ്രിട്ടീഷുകാരൻ തനിക്ക് 17 വയസ്സുള്ളപ്പോൾ 71 -കാരിയായ സ്ത്രീയെ വിവാഹം കഴിച്ച സംഭവത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. അയാൾക്ക് ഇപ്പോൾ ഇരുപത്തിമൂന്നാണ് പ്രായം. തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളുമായുള്ള ബന്ധം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നുവെന്ന് യുവാവ് വെളിപ്പെടുത്തി.  
 

PREV
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
ആദ്യം പറഞ്ഞപ്പോൾ കേട്ടില്ല, ഒന്ന് മാറ്റിപ്പറഞ്ഞു, പിന്നാലെ അവതാരകന് നേരെ വെടിയുതിർത്ത് റോബോർട്ട്; വീഡിയോ