ദോശ സാരി, ഇഡ്ഡലി ഷർട്ട്, പാനി പുരി വാച്ച്... സോഷ്യൽ മീഡിയയിൽ തരംഗമായി എഐയുടെ 'ഭക്ഷണ വസ്ത്രങ്ങൾ'!

Published : Apr 30, 2025, 12:56 PM IST
ദോശ സാരി, ഇഡ്ഡലി ഷർട്ട്, പാനി പുരി വാച്ച്... സോഷ്യൽ മീഡിയയിൽ തരംഗമായി എഐയുടെ 'ഭക്ഷണ വസ്ത്രങ്ങൾ'!

Synopsis

ദക്ഷിണേന്ത്യന്‍ ഭക്ഷണ വിഭവങ്ങൾ വസ്ത്രങ്ങളാക്കിക്കൊണ്ട് നിര്‍മ്മിച്ച വീഡിയോ വൈറല്‍. 


ടുത്തകാലത്തായി വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും മേഖലകളിൽ എഐ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഓരോ ദിവസവും സാധ്യതകളുടെ പുതിയ ലോകമാണ് എഐ സമ്മാനിക്കുന്നത്. എഐയിൽ നിർമ്മിച്ച രസകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്. ഓരോ ദിവസവും നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളെ വസ്ത്രങ്ങളും വാച്ചും കമ്മലും അടക്കമുള്ള മനുഷ്യന് ധരിക്കാന്‍ കഴിയുന്ന ഫാഷൻ സ്റ്റേറ്റ്‌മെന്‍റുകളായി രൂപാന്തരപ്പെടുത്തിയിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ആദ്യ കാഴ്ചയിൽ തന്നെ ഏറെ കൗതുകം ജനിപ്പിക്കുന്ന വീഡിയോ കാഴ്ചക്കാർ ഒന്നിലധികം തവണ ആസ്വദിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഏപ്രിൽ 27 ന് 'hoohoocreations80' എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആറ് ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും അഭിപ്രായ പ്രകടനങ്ങളുടെ കുത്തൊഴുക്ക് തന്നെ സൃഷ്ടിക്കുകയും ചെയ്തു. ദോശയിൽ തീർത്ത ഒരു സാരി അണിഞ്ഞ യുവതിയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ദോശയുടെ അതേ ഘടനയും നിറവുമാണ് ഈ വീഡിയോ ദൃശ്യങ്ങളെ ഏറെ മനോഹരമാക്കുന്നത്. അതിലേറെ ആകർഷകമായ കാഴ്ചയാണ് അടുത്ത ദൃശ്യം, പിങ്ക്, ഓഫ്-വൈറ്റ്, പച്ച നിറങ്ങളിൽ  ഉള്ള ഒരു ഐസ്ക്രീം ഹാൻഡ് ബാഗാണ് ഇത്. ഐസ്ക്രീം ഉരുകുന്നത് പോലെ തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ ഭാഗം പോലുമുണ്ട് ഇതിൽ.

Read More: ക്രൈമിയ; ട്രംപിന്‍റെ പ്രഖ്യാപനം റഷ്യയ്ക്ക് മധുരവും യുക്രൈന് കയ്പ്പുമാകുന്ന വഴി

Watch Video:  'ഇന്ത്യ, പാകിസ്ഥാൽ, ബംഗ്ലാദേശ് സഹോദരന്മാർ ഡിസ്കൌണ്ട് ചോദിക്കരുത്'; തുർക്കിയിൽ നിന്നുള്ള വീഡിയോ വൈറൽ

അടുത്തത് ഇഡലിയിൽ തീർത്ത ഷർട്ട് ധരിച്ച ഒരു പുരുഷന്‍റെ ദൃശ്യമാണ്. തുടർന്ന് ബ്രെഡ് സാൻഡ്‌വിച്ച് ട്രോളി ബാഗ്, പാനി പുരി, ഗുലാബ് ജാമുൻ എന്നിവയിലുള്ള റിസ്റ്റ് വാച്ചുകൾ, പോപ്‌കോൺ ദുപ്പട്ട, ഉരുളക്കിഴങ്ങ് ലൈസ് കമ്മലുകൾ,  ജിലേബി ഹെയർ സ്റ്റിക്ക് എന്നിവയും വീഡിയോയിൽ ഏറെ മനോഹരമായ അവതരിപ്പിച്ചിട്ടുണ്ട്. "നമ്മൾ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമല്ല. ധരിക്കാനും യാത്രകളിൽ കൂടെ കൊണ്ടുപോകാനും കൂടി വേണ്ടിയായിരുന്നെങ്കിലോ?" എന്ന  അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  കാഴ്ചക്കാരുടെ ഭാവനകളെ ഉണർത്തുകയും സാധാരണ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് അവരുടെ ചിന്തകളെ എത്തിക്കുകയും ചെയ്യുന്ന വളരെ ആകർഷകമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമ ഉപഭോക്താക്കൾ ഈ സൃഷ്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Watch Video:  വഴിയരികില്‍ കശ്മീരി ഷാൾ വിറ്റിരുന്നവരെ അടിച്ചോടിക്കുന്ന വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്...

 

 

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം