
തുർക്കിയില്‍ നിന്നുള്ള ഒരു പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ സംസ്കാരങ്ങളെ കുറിച്ചുള്ള ഒരു വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങൾ ചേരുന്ന പ്രദേശം. ഒരു കാലത്ത് ഒരു വിദേശ ഭരണത്തിന് കീഴില്‍ ഒന്നായിരുന്ന പ്രദേശം. സ്വാതന്ത്ര്യാനന്തരം മൂന്ന് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. പക്ഷേ. മൂന്ന് രാജ്യങ്ങളും ചില കാര്യങ്ങളില്‍ സമാനമായ ചില സവിശേഷതകൾ സൂക്ഷിക്കുന്നു. അതിലൊന്നാണ് എന്ത് വാങ്ങുമ്പോഴും 'വില പേശി' വാങ്ങുകയെന്നത്. അതേസമയം വ്യാപാരത്തില്‍ അത്തരമൊരു വിലപേശൽ രീതി ഇല്ലാത്ത മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് അത് പലപ്പോഴും അസ്വസ്ഥകരമായി തോന്നുന്നു.
വീഡിയോയില്‍ തുര്‍ക്കിയിലെ ഒരു കടയുടെ ഉൾവശം കാണിക്കുന്നു. പെട്ടെന്ന് ഒരു പോസ്റ്ററില്‍ വീഡിയോ കാഴ്ച ഉടക്കുന്നു. അതില്‍ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്. 'ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് സഹോദരന്മാര്‍ ദയവ് ചെയ്ത് ഡിസ്കൌണ്ട് ചോദിക്കരുത്' എന്ന്. അതേസമയം വീഡിയോയില്‍ 'ഞാനൊരു നോ ഡിസ്കൌണ്ട് നോട്ടീസ് കണ്ടെത്തി, അത് പ്രധാനമായും ഇസ്താംബൂളിലെ ദക്ഷിണേഷ്യക്കാരെ ഉദ്ദേശിച്ചാണ്.' എന്നായിരുന്നു എഴുതിയിരുന്നത്. സംഗതി എന്തായാലും പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
Watch Video: വഴിയരികില്‍ കശ്മീരി ഷാൾ വിറ്റിരുന്നവരെ അടിച്ചോടിക്കുന്ന വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്...
Watch Video: 'ഇങ്ങനല്ല...'; തന്നെ കാണാന്‍ വന്ന വരന്‍ ഇതല്ലെന്ന് വധു, പിന്നാലെ വിവാഹം മുടങ്ങി
നിരവധി പേര്‍ ദക്ഷിണേഷ്യക്കാരുടെ വിലപേശൽ സ്വഭാവത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തി. 'ഇത് സഹോദരന്മാര്‍ക്കുള്ളതാണ്. സഹോദരിമാര്‍ക്ക് ഡിസ്കൌണ്ട് ആവശ്യപ്പെടാം' ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരു കാഴ്ചക്കാരനെഴുതിയത് ചരിത്രത്തെ കൂടി കൂട്ട് പിടിച്ച് കൊണ്ടായിരുന്നു. 'അതിർത്തികളാല്‍ വിഭജിക്കപ്പെട്ടു. പക്ഷേ, അന്താരാഷ്ട്രാ നാണക്കേടില്‍ ഒറ്റക്കെട്ട്' എന്നായിരുന്നു ആ കുറിപ്പ്. ചിലര്‍ക്ക് അത് മനസിലാകില്ല. 'ആ പോസ്റ്റർ ഡിസ്കൌണ്ടിന് എതിരല്ല പക്ഷേ യാചനയ്ക്കെതിരാണ്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. അത്ഭുതപ്പെടുത്തിയത് അതില്‍ ചൈനക്കാരുടെ പേരില്ലെന്നതിലാണ്. അവര്‍ സൌത്തേഷ്യക്കാരെക്കാൾ നന്നായി വില പേശുന്നുവെന്ന് മറ്റൊരാൾ എഴുതി. അതേസമയം ചില വിദ്വേഷ കുറിപ്പുകളും മറ്റ് ചിലര്‍ കുറിച്ചു.
Watch Video: കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വേണം, സ്വന്തം കിഡ്നി വിറ്റ് കാമുകന്‍; വീഡിയോ വൈറല്‍