'പപ്പാ, എനിക്കൊന്നും വാങ്ങിത്തരാറില്ലല്ലോ'; മകന് കളിപ്പാട്ടം വാങ്ങാനാകാതെ വിഷമിച്ച് ഓട്ടോ ഡ്രൈവർ, യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നെറ്റിസെൺസ്

Published : Sep 09, 2026, 12:23 PM IST
auto ride

Synopsis

കോളേജ് വിദ്യാർത്ഥിനിയായ തൻവി ചന്ദ്ര, തൻ്റെ ഓട്ടോ ഡ്രൈവർക്ക് മകന് കളിപ്പാട്ടം വാങ്ങി നൽകാൻ കഴിയാത്തതിലുള്ള സങ്കടം മനസ്സിലാക്കി അദ്ദേഹത്തിന് അത് വാങ്ങി സമ്മാനിച്ചു. ഈ ചെറുതെങ്കിലും വലിയ നന്മയുടെ വീഡിയോ തൻവി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

രു സാധാരണ കോളേജ് യാത്ര തൻവി ചന്ദ്ര എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവമായി മാറി. തൻവി ചന്ദ്ര കോളേജിലേക്ക് പോയിരുന്ന ഓട്ടോയുടെ ഡ്രൈവ‍ർക്ക് ഒരു മകനുണ്ട്. അവന് വേണ്ടിയൊരു കളിപ്പാട്ടം വാങ്ങാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തീകാവസ്ഥ അതിന് അനുവദിക്കുന്നില്ല. ഇക്കാര്യമറിഞ്ഞ തൻവി അദ്ദേഹത്തിന്‍റെ മകന് വേണ്ടി ഒരു കളിപ്പാട്ടം വാങ്ങി നൽകി. താൻവിയുടെ നന്മ സമൂഹ മാധ്യമങ്ങളിൽ ഏറെപ്പേരുടെ ശ്രദ്ധ നേടി.

300 രൂപയുടെ ഓട്ടോ 1,000 രൂപയായ കഥ!

300 രൂപ മാത്രം ആകേണ്ടിയിരുന്ന യാത്രയ്ക്ക് അവസാനം 1,000 രൂപയോളം ചെലവായെങ്കിലും, തന്‍റെ ജീവിതത്തിൽ പണം ചെലവഴിച്ചതിൽ ഏറ്റവും സന്തോഷം നൽകിയ തുകയാണിതെന്നാണ് തൻവി തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോഴായിരുന്നു സംഭവം. കുട്ടികളുടെ വലിയ കളിവണ്ടികളും ട്രാക്ടറുകളും വിൽക്കുന്ന ഒരാൾ ഓട്ടോയ്ക്കടുത്തേക്ക് വന്നു. തൻവി സ്നേഹപൂർവ്വം അത് വേണ്ടെന്ന് വെച്ചെങ്കിലും, ഓട്ടോ ഡ്രൈവർ കച്ചവടക്കാരനെ വിളിച്ച് കളിപ്പാട്ടത്തിന്‍റെ വില തിരക്കി. 550 രൂപയാണെന്ന് കേട്ടതോടെ ഡ്രൈവറുടെ മുഖം മങ്ങുകയും പെട്ടെന്ന് തന്നെ വേണ്ടെന്ന് പറഞ്ഞ് ഒഴിവാകുകയും ചെയ്തു. ഡ്രൈവറുടെ നിരാശ കണ്ട തൻവിയുടെ മനസ്സ് അലി‌ഞ്ഞു. അവൾ കാര്യമെന്തെന്ന് അന്വേഷിച്ചു.

'പപ്പാ, എനിക്ക് ഒന്നും വാങ്ങിത്തരാറില്ലല്ലോ'

മക്കൾക്ക് വേണ്ടി ഒരു കളിപ്പാട്ടം വാങ്ങണമെന്ന് ആഗ്രമുണ്ടെങ്കിലും കളിപ്പാട്ടങ്ങളുടെ ഉയർന്ന വില കാരണം അതിന് കഴിയുന്നില്ലെന്ന് ഡ്രൈവർ തൻവിയോട് പറഞ്ഞു. പിന്നാലെ സ്വിഗ്ഗിയിലും സൊമാറ്റോയിലുമൊക്കെയായി നമ്മൾ എത്രയോ പണം വെറുതെ കളയുന്നുണ്ടെന്നും എന്നാൽ, പിന്നെ ഇദ്ദേഹത്തെ എന്തു കൊണ്ട് സഹായിച്ചുകൂടായെന്ന ചിന്തയിൽ തൻവി കച്ചവടക്കാരനോട് സംസാരിച്ച് ആ കളിപ്പാട്ടം 450 രൂപയ്ക്ക് വാങ്ങി ഡ്രൈവർക്ക് സമ്മാനിച്ചു. കളിപ്പാട്ടം കിട്ടിയ സന്തോഷത്തിൽ ഡ്രൈവർ തൻവിയോട് തന്‍റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചു. "പപ്പാ, എനിക്ക് ഒന്നും വാങ്ങിത്തരാറില്ലല്ലോ" എന്ന് മകൻ സ്ഥിരമായി പറയാറുള്ള കാര്യം അദ്ദേഹം സങ്കടത്തോടെ തൻവിയോട് പങ്കുവെച്ചു. പിന്നാലെ അദ്ദേഹം കുടുംബത്തിന്‍റെ ചിത്രങ്ങൾ തൻവിയെ കാണിച്ചു. തൻവി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്. ചെറുതെങ്കിലും വലിയൊരു നന്മയാണ് തൻവി ചെയ്തതെന്ന് നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

വൈറൽ റീലിനായി 30 അടി ഉയരത്തിൽ നിന്ന് അണക്കെട്ടിലേക്ക് ചാടി; യുവാവിന്‍റെ രണ്ട് കാലുകളും ഒടിഞ്ഞു, വീഡിയോ
'വൻ നഗരങ്ങളിൽ വീട് വാങ്ങരുത്, നിക്ഷേപം ഗ്രാമങ്ങളിലേക്ക് മാറ്റൂ, മികച്ച ജീവിതം അവിടെ'; യുവതിയുടെ വീഡിയോ വൈറൽ