വാഹനങ്ങൾ ചീറി പായുന്ന എക്സപ്രസ് ഹൈവേയില്‍ ബൈക്ക് സ്റ്റണ്ട്; പിന്നാലെ തലയും കുത്തി താഴേയ്ക്ക്, വീഡിയോ വൈറൽ

Published : Apr 29, 2025, 08:31 AM ISTUpdated : Apr 29, 2025, 08:33 AM IST
വാഹനങ്ങൾ ചീറി പായുന്ന എക്സപ്രസ് ഹൈവേയില്‍ ബൈക്ക് സ്റ്റണ്ട്; പിന്നാലെ തലയും കുത്തി താഴേയ്ക്ക്, വീഡിയോ വൈറൽ

Synopsis

80 -100 കിലോമീറ്റര്‍ സ്പീഡില്‍ വാഹനങ്ങൾ പോകുന്ന എക്സപ്രസ് ഹൈവേയില്‍ ബൈക്ക് സ്റ്റണ്ട്, പിന്നാലെ അപകടം. 


സ്റ്റണ്ട് ചെയ്യുമ്പോൾ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ സുരക്ഷിതമായ അവസ്ഥയില്‍ മാത്രമേ സ്റ്റണ്ടുകൾ ചെയ്യാവൂവെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എന്നാല്‍, പലര്‍ക്കും വാക്കും പ്രവര്‍ത്തിയും രണ്ട് വഴിക്കാണ്. കഴിഞ്ഞ ദിവസം ദില്ലി - ഗുഡ്ഗാവ് ഹൈവേയില്‍ ഒരു സംഘം യുവാക്കൾ നടത്തിയ സ്റ്റണ്ട്, അപകടത്തില്‍ അവസാനിച്ചു. അതും തിരക്കേറിയ റോഡിന് നടക്ക് വച്ച് നടത്തിയ ബൈക്ക് സ്റ്റണ്ട്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഗുഡ്ഗാവില്‍ വച്ച് എട്ട് വരിപ്പാതയായ ദില്ലി - ഗുഡ്ഗാവ് എക്സ്പ്രസ് ഹൈവേയില്‍ വച്ച് ഒരു യുവാവ് ബൈക്കിന്‍റെ മുകളില്‍ കയറി നിന്ന് സ്റ്റണ്ട് നടത്തിയത് അപകടത്തില്‍ അവസാനിച്ചു. കാറുകറും മറ്റ് വാഹനങ്ങളും ചീറിപ്പായുന്ന റോഡില്‍ ഏതാണ്ട് നടുക്കത്തെ വരിയിലായിട്ടാണ് യുവാവ് ബൈക്കില്‍ സ്റ്റണ്ട് നടത്തിയത്. വീഡിയോയില്‍ ദൂരെ നിന്നേ യുവാവ് ബൈക്കിന് മുകളില്‍ കയറി നില്‍ക്കുന്നത് കാണാം. കാമറയ്ക്ക് തൊട്ട് മുന്നിലെത്തുമ്പോൾ, ഒരു കാറിന് മറവിലേക്ക് ബൈക്ക് റൈഡർ മറയുന്നു. പിന്നാലെ ഇയാൾ ബൈക്കില്‍ നിന്നും തിരക്കേറിയ റോഡിലേക്ക് വീഴുന്നത് കാണാം. 

Watch Video: കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വേണം, സ്വന്തം കിഡ്നി വിറ്റ് കാമുകന്‍; വീഡിയോ വൈറല്‍

Watch Video:  'ഇതല്ല ഇന്ത്യൻ സംസ്കാരം'; എയർപോർട്ടിൽ പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന നടനെതിരെ രൂക്ഷവിമർശനം

പിന്നാലെ നിരവധി വാഹനങ്ങൾ മുന്നോട്ട് നീങ്ങുന്നു. ഇതിനിടെ കൈയുയര്‍ത്തി വാഹനങ്ങളോട് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഏതാനും യുവാക്കൾ എക്സ്പ്രസ് ഹൈവേയിലൂടെ മൂന്നോട്ട് നീങ്ങുന്നതും കാണാം. അമിത വേഗതയില്‍ വാഹങ്ങൾ കടന്ന് പോകുന്ന റോഡിലൂടെയുള്ള യുവാക്കളുടെ സ്റ്റണ്ടും അപകടവും അതിന് പിന്നാലെയുള്ള രക്ഷാപ്രവര്‍ത്തനശ്രമമെല്ലാം വലിയ അപകടങ്ങൾക്ക് കാരണമാകുമായിരുന്നു. കാരണം അവരെല്ലാം ഒരു റീലിന്  വേണ്ടി നിന്നത് 80 - 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങൾ കടന്ന് പോകുന്ന എക്സ്പ്രസ് ഹൈവേയിലാണെന്നത് തന്നെ. 

സ്വന്തം സുരക്ഷ മാത്രമല്ല, റോഡിലൂടെ ഒന്നിന് പുറകെ ഒന്നായി പാഞ്ഞ് പോകുന്ന വാഹനങ്ങളുടെയും അതിലെ യാത്രക്കാരുടെയും സുരക്ഷ കൂടി അപകടത്തിലാക്കിക്കൊണ്ടുള്ള യുവാക്കളുടെ റീല്‍ ഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇന്ത്യയിലെ എക്സപ്രസ് ഹൈവേകൾ സുരക്ഷിതമല്ലെന്ന് ചിലരെഴുതി. മറ്റ് ചിലര്‍ യുവാക്കൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു. അപകടകരമായ സ്റ്റണ്ട് നടത്തിയ സന്ദീപ് കുമാറിനെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. 

Read More: കടലില്‍ ഒഴുകി നടക്കുന്ന ആടുകൾ, അവയെ പിടികൂടാന്‍ ബോട്ടുകൾ; വീഡിയോ വൈറല്‍

 

 

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ