ഐഫോൺ 16 പ്രോ മാക്സ് വാങ്ങാൻ കാമുകൻ വൃക്ക വിറ്റതായി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നു. എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമല്ല.

പ്രണയത്തിന് കണ്ണും കാതുമില്ലെന്നത് ഒരു പൊതു ചൊല്ലാണ്. എന്നാല്‍, ഇത് കുറച്ച് കടന്ന് പോയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും കുറിച്ചത്. സംഗതി മറ്റൊന്നുമല്ല. തന്‍റെ കാമുകിക്ക് പുതുതായി പുറത്തിറക്കിയ ഐഫോൺ 16 പ്രോ മാക്‌സ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൌമാരക്കാരനായ കാമുകന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. ആവശ്യമായ പണത്തിന് തന്‍റെ വൃക്ക വിറ്റു. കാമുകന്‍റെ സുഹൃത്തുക്കൾ തുന്നിക്കൂട്ടിയ വയറുമായി നില്‍ക്കുന്ന കൌമാരക്കാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോവാണ് സംഭവം പുറത്ത് അറിയുന്നത്. 

അതേസമയം സംഭവത്തിന്‍റെ നിജസ്ഥിതി ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. എങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും യുവാവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തു. അതേസമയം സ്വന്തം ജീവനേക്കാൾ വലുതായി മറ്റൊരാളുടെ ആഗ്രഹത്തെ കാണരുതെന്നും നിങ്ങളുടെ ശരീരഭാഗത്തിന് പകരമാകാന്‍ ഒരു ഗാഡ്ജറ്റിനും കഴിയില്ലെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ചില സമൂഹ മാധ്യമ ഗ്രൂപ്പുകളും വീഡിയോ പങ്കുവച്ചു. പുതിയ തലമുറ സാമൂഹിക പദവിക്കും കാമുകിമാരുടെ ഇഷ്ടം നേടാനും സ്വന്തം ആരോഗ്യവും ഭാവിയും കളഞ്ഞ് കുളിക്കുന്നുവെന്ന് ചിലര്‍ എഴുതി. 

Watch Video:'ഇതല്ല ഇന്ത്യൻ സംസ്കാരം'; എയർപോർട്ടിൽ പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന നടനെതിരെ രൂക്ഷവിമർശനം

View post on Instagram

Read More:  22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി

View post on Instagram

Watch Video: 'എഴുന്നേക്കടാ മോനെ...'; സുഖനിദ്രയിലായ കുട്ടിയാനയെ തട്ടിവിളിച്ച് അമ്മയാന, വീഡിയോ വൈറൽ

കൂട്ടുകാര്‍ കാര്യം വിശദീകരിച്ച് കൊണ്ട് വീഡിയോ എടുക്കുമ്പോൾ കൌമാരക്കാരനായ യുവാവ് ചിരിച്ച് കൊണ്ട് നില്‍ക്കുന്നത് കാണാം. മഞ്ഞ ടീ ഷർട്ടും നീല ജീന്‍സും ധരിച്ച കൌമാരക്കാരന്‍ ഇടയ്ക്ക് തന്‍റെ ടീ ഷർട്ട് ഉയർത്തുന്നു. കൌമാരക്കാരന്‍റെ വയറിന് വലതു വശത്ത് തലങ്ങും വിലങ്ങും കോട്ടന്‍ വച്ച് ഓട്ടിച്ച നിലയില്‍ കാണാം. തന്‍റെ മുറിപ്പാട് കാണിച്ച ശേഷവും കൌമാരക്കാരന്‍ ഏറെ സന്തോഷത്തോടെ തലങ്ങും വിലങ്ങും നടക്കുന്നു. വയറ്റിലെ മുറിവിൽ ഒട്ടിച്ച കോട്ടന്‍ അധികം പഴക്കം കാണിക്കുന്നില്ല. മുറിവിന് വലിയ പഴക്കമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം കൌമാരക്കാരന്‍റെ മുഖത്ത് വേദനയുടെ ഒരു ലാഞ്ചന പോലുമില്ലെന്നത് ചില കാഴ്ചക്കാരില്‍ സംശയം ജനിപ്പിച്ചു.

നിരവധി കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് വേണ്ടി വയറ്റത്ത് കോട്ടണ്‍ ഓട്ടിച്ച് വച്ചതാണെന്ന് എഴുതി. സർജന്‍ എന്ന പേരിലുള്ള അക്കൌണ്ടില്‍ നിന്നും കിഡ്നി ഓപ്പറേഷന്‍ അവിടെയല്ല ചെയ്യാറ് എന്നെഴുതിയത് വലിയ കോലാഹലം തന്നെ സൃഷ്ടിച്ചു. ചിലര്‍ അത് വ്യാജ ഡോക്ടറാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ ഇന്ത്യയിലെ ഡോക്ടർമാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും വ്യാജമാണോയെന്നായിരുന്നു കുറിച്ചത്. മറ്റ് ചിലര്‍ യുവാവിന് തീരെ വേദനയുള്ളതായി തോന്നുന്നില്ലെന്നും ഇത് കാമുകിയെ പറ്റിക്കാനായി വെറുതെ ബാന്‍റേജ് ചെയ്തതാകാമെന്നും എഴുതി. മറ്റ് ചിലര്‍ ഇന്ത്യയില്‍ കിഡ്നി വില്‍ക്കാന്‍ കഴിയില്ലെന്നും യുവാവിനെ എത്രയും പെട്ടെന്ന് ജയിലിലിടണമെന്നും ആവശ്യപ്പെട്ടു.