Latest Videos

ഗോവന്‍ തീരത്ത് കൂടി വിനോദ സഞ്ചാരിയുടെ കാര്‍ ഡ്രൈവ് വീഡിയോ വൈറല്‍; പിന്നാലെ കേസ്, കാരണം ഇതാണ് !

By Web TeamFirst Published Mar 20, 2024, 12:20 PM IST
Highlights

വിനോദ സഞ്ചാരികൾ ഗോവയിലെ മോർജിം ബീച്ചിലൂടെ തീര്‍ത്തും അലക്ഷ്യമായി വാഹനം ഓടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 


വിനോദയാത്രകൾക്കായി പോകുമ്പോൾ അവിടുത്തെ പ്രാദേശിക നിയമങ്ങൾ കൃത്യമായ അറിഞ്ഞിരിക്കണം എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ​ഗോവയിൽ നിന്നും റിപ്പോർട്ട് ചെയ്തത്. ​ഗോവാ ബീച്ചിൽ എത്തിയ വിനോദ സഞ്ചാരികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായ ഒരു പ്രവർത്തിയാണ് ഇപ്പോൾ നിയമ നടപടികൾക്ക് കാരണമായിരിക്കുന്നത്. ഗോവയിലെ മോർജിം ബച്ചിലെ സംരക്ഷിത കടലാമകളുടെ ആവാസ കേന്ദ്രത്തിലൂടെ വാഹനം ഓടിച്ചതിനാണ് ഇവർക്കെതിരെ അധികൃതര്‍ നിയമ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഗോവയുടെ സംരക്ഷിത കടലാമ വിഭാ​ഗമായ ഒലിവ് റിഡ്‌ലിയുടെ ആവാസ കേന്ദ്രത്തിലൂടെയാണ് സഞ്ചാരികൾ തീർത്തും അശ്രദ്ധമായി വാഹനം ഓടിച്ച് രസിച്ചത്. 

സീസണ്‍ സമയത്ത് കടൽത്തീരത്തെ മണ്ണില്‍ കുഴിയുണ്ടാക്കി, മുട്ടയിടുകയാണ് കടലാമകള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഒലിവ് റിഡ്‌ലി ആമകളുടെ പ്രജനന കേന്ദ്രമാണ് പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുന്ന മോർജിം ബീച്ച്. ഈ ബീച്ചില്‍ കൂടിയുള്ള വാഹന സവാരിക്ക് നിരോധനമുണ്ട്. ഇതിനിടെയാണ് വിനോദ സഞ്ചാരികൾ ഈ മേഖലയിലൂടെ തീര്‍ത്തും അലക്ഷ്യമായി വാഹനം ഓടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പ്രസ്തുത വീഡിയോ അനുസരിച്ച്, തലേഗാവോ സ്വദേശിയുടെ കാർ ഓടിച്ചിരുന്നത് നിലവിൽ ഗോവയിൽ താമസിക്കുന്ന ദില്ലി സ്വദേശിയാണ്. 

എസി കോച്ചില്‍ 'എലി' എന്ന് യുവതി; 'ഇപ്പോ ശരിയാക്കാ'മെന്ന് റെയിൽവേസേവ, പരിഹസിച്ച് സോഷ്യൽ മീഡിയയും

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GOA365 TV (@goa365tv)

'അയ്യോ... പ്രേതം'; ബൈക്ക് യാത്രക്കാരന്‍റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ 'പ്രേത വീഡിയോ' വൈറല്‍

തീരത്തെ മണലില്‍ കുഴിയെടുത്ത് ആമകള്‍ നിക്ഷേപിച്ച മുട്ടകള്‍ക്ക് മുകളിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഈ മുട്ടകള്‍ക്ക് നാശനഷ്ടം സംഭവിക്കുന്നു. ഇത് ആമകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന കാലത്ത് മനുഷ്യന്‍റെ അശ്രദ്ധമായ ഇത്തരം നടപടികള്‍ കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വഴിതെളിക്കും. ക്ലിപ്പ് വൈറലായതോടെ വലിയ വിമർശനമാണ് സഞ്ചാരികൾക്ക് എതിരെ ഉയരുന്നത്. പരിസ്ഥിതി ലോല പ്രദേശവും പ്രജനനകേന്ദ്രവുമായ സ്ഥലത്ത് കൂടി അമിതമായ വേ​ഗതയിൽ വാഹനം ഓടിച്ചതിനും സഞ്ചാരികൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്.

അടിച്ച് പൂസാകാന്‍ ഇനി 'ഒറ്റക്കൊമ്പന്‍'; ബ്രിട്ടന്‍ വഴി ലോകം കീഴടക്കാന്‍ മലയാളിയുടെ വാറ്റ്

വീഡിയോ ഇതിനോടകം വൈറലായി. വീഡിയോ രം​ഗങ്ങൾ ആശങ്കാകരമാണന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ഭരിഭാ​ഗവും അഭിപ്രായപ്പെടുന്നത്. വിനോദ സഞ്ചാരികളെ നിയന്ത്രിക്കണമെന്നും ഇത്തരം പാരിസ്ഥിതിക മേഖലകളിൽ പ്രവേശനം അനുവദിക്കരുതെന്നും നിരവധി പേർ അഭിപ്രയപ്പെട്ടു. ആളുകളുടെ കടന്നുകയറ്റം മൂലം മറ്റ് ജന്തുജാലങ്ങൾക്ക് അപകടം സൃഷ്ടിക്കുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.

'കുറ്റകൃത്യങ്ങള്‍ പോലും സര്‍ഗാത്മകമാകുന്നു'; മോഷണത്തിന് മുമ്പ് യോഗ ചെയ്യുന്ന 'കള്ളി'യുടെ സിസിടിവി ദൃശ്യം
 

click me!