Asianet News MalayalamAsianet News Malayalam

'അയ്യോ... പ്രേതം'; ബൈക്ക് യാത്രക്കാരന്‍റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ 'പ്രേത വീഡിയോ' വൈറല്‍

അപ്രതീക്ഷിതമായ ഒരു കൂട്ടയിടി തന്നെ സംഭവിച്ചിട്ടും ആ രൂപത്തെ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാൾ ഡാഗസ് പറഞ്ഞു.

Ghost video of biker's helmet caught on camera goes viral bkg
Author
First Published Mar 20, 2024, 10:06 AM IST


പ്രേതങ്ങളെ പകല്‍ വെളിച്ചത്തില്‍ കണ്ടതായി ആരും ഇതുവരെ അവകാശപ്പെട്ടിട്ടില്ല. എന്നാല്‍, രാത്രികാലം, പ്രത്യേകിച്ചും ഇരുട്ട് പരന്നാല്‍ അങ്ങനെയല്ല. നിരവധി പ്രേതകള്‍... ഒരു പക്ഷേ പ്രേതകഥകളുടെ എല്ലാം പശ്ചാത്തലം രാത്രിയിലോ കൂരാകൂരിരുട്ടിലോ ആണെന്ന് കാണാം. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയിലും പ്രേതം ഇരുട്ടത്തായിരുന്നു. പക്ഷേ, റോഡില്‍ നിറയെ വെളിച്ചവുമുണ്ടായിരുന്നു. അതെ, ഫിലിപ്പീയന്‍സില്‍ നിന്നുള്ള ഒരു ബൈക്ക് റൈഡര്‍ പങ്കുവച്ച വീഡിയോയിലാണ് പ്രേതത്തെ പോലെ ഒരു രൂപത്തെ കണ്ടെത്തിയത്. 

ഫിലിപ്പിയന്‍സിലെ കഗയാൻ ഡി ഓറോയിലെ ഒരു ദേശീയ പാതയിലൂടെ സുഹൃത്തുമൊത്ത് മാര്‍ച്ച് രണ്ട് തന്‍റെ ബൈക്കുമായി പോകുമ്പോളാണ് ഈ അസാധാരണ സംഭവം ഉണ്ടായതെന്ന്  കാൾ ഡാഗസ് അവകാശപ്പെട്ടതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അത്യാവശ്യം വേഗത്തില്‍ തിരക്കൊഴിഞ്ഞ നഗരത്തിലൂടെ പോവുകയായിരുന്നു ബൈക്കര്‍. പെട്ടെന്നാണ് റോഡ് കടന്നുകൊണ്ട് മനുഷ്യരൂപം പോലെ ഒന്ന് ബൈക്കിന് മുന്നിലൂടെ പെട്ടെന്ന് കടന്ന് പോയത്. അപ്രതീക്ഷ കാഴ്ചയെ തുടര്‍ന്ന് ബൈക്കര്‍ ചുറ്റുപാടും നോക്കുന്നതും അദ്ദേഹത്തിന്‍റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനകം ആ പ്രേതരൂപം റോഡില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. 

അപ്രതീക്ഷിതമായ ഒരു കൂട്ടയിടി തന്നെ സംഭവിച്ചിട്ടും ആ രൂപത്തെ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാൾ ഡാഗസ് പറഞ്ഞു. തന്‍റെ ബൈക്കിന് മുന്നിലേക്ക് അപ്രതീക്ഷിതമായി കയറിവന്ന രൂപത്തിന്‍റെ മുഖം വ്യക്തമല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് ഏതാണ്ടൊരു പ്രേതരൂപമായിരുവെന്നാണ് കാളിന്‍റെയും നിരീക്ഷണം. ഹെല്‍മറ്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ ഫിലിപ്പീയന്‍സിലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. അത് 'പ്രേതം തന്നെ' എന്ന് ചിലര്‍ അവകാശപ്പെട്ടു. 

'ഫിറ്റ്നസ് മുഖ്യം ബിഗിലെ'; മോഷണത്തിന് മുമ്പ് യോഗ ചെയ്യുന്ന 'കള്ളി'യുടെ സിസിടിവി ദൃശ്യം 

 

വെയിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കാം; പക്ഷേ, സൂര്യപ്രകാശത്തിന് 'പ്രത്യേകം ഫീസ്' ഈടാക്കുമെന്ന് മാത്രം

മറ്റ് ചിലര്‍ 'വീഡിയോ യാഥാര്‍ത്ഥ്യമാണോ' എന്ന് ആശങ്കപ്പെട്ടു. ചിലര്‍ ഡ്യാഷ് ക്യാമറകളുടെ ക്വാളിറ്റിയെ കുറിച്ച് തര്‍ക്കിച്ചു. '360 ഡാഷ് ക്യാമറകൾക്കും ബ്ലൈൻഡ് സ്പോട്ടുകൾ ഉണ്ട്, അത് ഇരുവശത്തും അരികിലാണ്. സബ്ജക്‌റ്റിൽ എത്തുമ്പോൾ തന്നെ അത് മങ്ങുന്നു. ഡാഷ്‌ക്യാം മോശമായി നിർമ്മിച്ചതാണെങ്കിൽ അത് ഒരു നിമിഷത്തേക്ക് വിഷയം അപ്രത്യക്ഷമാക്കുകയും ചെയ്യും. അയാള്‍ പരിക്കേൽക്കാതെ നല്ല നിലയില്‍ രക്ഷപ്പെട്ടിരിക്കും.' ഒരു ഡാഷ്ക്യാം ക്യാമറാ വിദഗ്ദന്‍ എഴുതി. പിന്നാലെ നിരവധി പേര്‍ രാത്രിയില്‍ തങ്ങള്‍ക്കുണ്ടായ അസാധരണമായ കാഴ്ചകളും അനുഭവങ്ങളും പങ്കിട്ടു. 

ഭര്‍ത്താവിനെ മുതല വിഴുങ്ങി;  തലയ്ക്ക് അടിച്ച്, മുതലയുടെ വായില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിച്ച് ഭാര്യ

Follow Us:
Download App:
  • android
  • ios