Asianet News MalayalamAsianet News Malayalam

'കുറ്റകൃത്യങ്ങള്‍ പോലും സര്‍ഗാത്മകമാകുന്നു'; മോഷണത്തിന് മുമ്പ് യോഗ ചെയ്യുന്ന 'കള്ളി'യുടെ സിസിടിവി ദൃശ്യം

ഓസ്‌ട്രേലിയയിലെ റിച്ച്മണ്ടിലെ നോർത്ത് സ്ട്രീറ്റിലുള്ള ഫിലിപ്പാസ് ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറുന്നതിന് മുമ്പ് ഒരു കള്ളന്‍ നടത്തിയ തയ്യാറെടുപ്പുകളാണ് സിസിടിവിയില്‍ പതിഞ്ഞത്. 

CCTV video of thief doing yoga before breaking a bakery goes viral
Author
First Published Mar 20, 2024, 8:24 AM IST


കാര്യമായ എന്തെങ്കിലും ശാരീരികാധ്വാനം ചെയ്യും മുമ്പ് ശരീരം സ്ട്രെച്ച് ചെയ്യുന്നത് നല്ല മെയ്‍വഴക്കം കിട്ടാന്‍ നല്ലതാണ്. മസിലുപിടിത്തം പോലുള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയാന്‍ ഇത് സഹായിക്കുന്നു. ഇത്തരത്തില്‍ കാര്യമായ ഒരു പണി ചെയ്യുന്നതിന് മുമ്പ് ചില ചെറിയ യോഗാ മുറകള്‍ ചെയ്തൊരാള്‍ സിസിടിവിയില്‍ കുടുങ്ങി. പിന്നാലെ പോലീസ് അവരെ അകത്താക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ ഒരു ബേക്കറിയിൽ മോഷ്ടിക്കാന്‍ കയറിയ ഒരു 'കള്ളി'നായിരുന്നു അത്. 

ഓസ്‌ട്രേലിയയിലെ റിച്ച്മണ്ടിലെ നോർത്ത് സ്ട്രീറ്റിലുള്ള ഫിലിപ്പാസ് ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറുന്നതിന് മുമ്പ് ഒരു കള്ളന്‍ നടത്തിയ തയ്യാറെടുപ്പുകളാണ് സിസിടിവിയില്‍ പതിഞ്ഞത്. ബേക്കറിയിലേക്ക് കടക്കും മുമ്പ് മുഖംമൂടി ധരിക്കാതെ റോഡില്‍ കിടന്ന് വാം അപ്പും സ്ട്രെച്ചുകളും ചില യോഗ മുറകളുമൊക്കെയാണ് മോഷ്ടാവ് ചെയ്യുന്നത്. അകത്ത് കയറിയ കള്ളന്‍ ബേക്കറി തൊഴിലാളിയുടെ ഷൂസ്, ഒരു ഐപാഡ്. ചില ക്ലീനിംഗ് ഉപകരണങ്ങള്‍, കുറച്ച് ഫ്രഞ്ച് റോള്‍ തുടങ്ങിയ ചില സാധനങ്ങളാണ് കള്ളന്‍, ബേക്കറിയില്‍ നിന്നും മോഷ്ടിച്ചതെന്ന് 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 3 ന് പുലര്‍ച്ച 3 മണിക്കായിരുന്നു മോഷണം. 

സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള സൂചനകള്‍ വച്ച് മെൽബണിൽ നിന്നുള്ള 44 കാരിയായ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. മോഷണം, കവർച്ച, മോഷ്ടിക്കാന്‍ തയ്യാറായി പോവുക തുടങ്ങിയ കുറ്റങ്ങള്‍ അവൾക്കെതിരെ ചുമത്തിയെന്ന് പോലീസ് അറിയിച്ചു. മോഷണം നടന്ന് ആഴ്ചകൾക്ക് ശേഷം ഫിലിപ്പാസ് ബേക്കറി, മോഷ്ടിക്കുന്നതിന് മുമ്പുള്ള കള്ളന്‍റെ വ്യായാമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. 

വെയിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കാം; പക്ഷേ, സൂര്യപ്രകാശത്തിന് 'പ്രത്യേകം ഫീസ്' ഈടാക്കുമെന്ന് മാത്രം

ഭാര്യയ്ക്ക് നീതി ലഭിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി ഭർത്താവ്; പ്രതിഫലം വാഗ്ദാനം, പക്ഷേ...

'ഞങ്ങളുടെ ബേക്കറി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഒരു ബ്രേക്ക്-ഇന്നിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ ഞങ്ങൾ വളരെ ആശ്ചര്യപ്പെട്ടു. ബ്രേക്കിംഗിന് മുമ്പ് യോഗ നിര്‍ബന്ധമാണെന്ന് തോന്നുന്നു. ഈ ഫ്ലെക്സിബിള്‍ മോഷ്ടാവ് വളരെ ആകര്‍ഷകമായ ചില വസ്തുക്കള്‍ ഉള്‍പ്പടെ കുറച്ച് സാധനങ്ങള്‍ മോഷ്ടിച്ചു.'  വീഡിയോ പങ്കുവച്ച് കൊണ്ട് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 'ഇത്രയം തയ്യാറെടുപ്പുകളോടെ കറുത്ത വസ്ത്രമൊക്കെ ധരിച്ച് എത്തിയിട്ട് സിസിടിവി ക്യാമറയ്ക്ക് മുന്നില്‍ തന്നെ അവര്‍ നാടകം കളിച്ചതെന്തിന്ൽ ' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഫ്രഞ്ച് റോള്‍ മോഷ്ടിക്കുന്നതിന് മുമ്പ് ശരീരത്തിലെ കലോറി കത്തിച്ചതാകും ' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'ഇക്കാലത്ത് കുറ്റകൃത്യങ്ങള്‍ സര്‍ഗാത്മകമാവുകയാണ്.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 

അടിച്ച് പൂസാകാന്‍ ഇനി 'ഒറ്റക്കൊമ്പന്‍'; ബ്രിട്ടന്‍ വഴി ലോകം കീഴടക്കാന്‍ മലയാളിയുടെ വാറ്റ്


 

Follow Us:
Download App:
  • android
  • ios