ബൈക്കിലെത്തി യുവതിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; പിന്നാലെ കേട്ടത് മൂന്ന് വെടിയൊച്ച, വീഡിയോ വൈറല്‍

Published : Jun 19, 2024, 08:01 AM IST
ബൈക്കിലെത്തി യുവതിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; പിന്നാലെ കേട്ടത് മൂന്ന് വെടിയൊച്ച, വീഡിയോ വൈറല്‍

Synopsis

വളവ് തിരിഞ്ഞ് കയറി വന്ന ബൈക്കില്‍ നിന്നും പെട്ടെന്ന് ഒരാള്‍ ചാടി ഇറങ്ങുകയും സ്ത്രീയുടെ അടുത്തേക്ക് ഓടി ചെല്ലുന്നു. ഈ സമയം അയാളില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച സ്ത്രീ തന്‍റെ ബാഗില്‍ നിന്നും ഏന്തോ വലിച്ചെടുക്കുന്നത് കാണാം. 


കേരളത്തില്‍ ഏതാണ്ട് എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒന്നാണ് വഴി യാത്രക്കാരായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്നത്. കൂടുതല്‍ പ്രതിരോധമില്ലാതെ കാര്യം നടക്കുമെന്നതിനാലാണ് ക്രിമിനലുകള്‍ ഇത്തരത്തില്‍ സ്ത്രീകളെ നോട്ടമിടുന്നത്. കഴിഞ്ഞ ദിവസം സമാനമായ ഒരു മോഷണ ശ്രമം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കണ്ടത്. സംഭവം അങ്ങ് അര്‍ജന്‍റീയില്‍ നടന്നതാണ്. വഴിയാത്രക്കാരിയായ സ്ത്രീ വിജനമായ റോഡിലൂടെ നടന്ന് പോകുന്നതിനിടെ പെട്ടെന്ന് ഒരു ബൈക്ക് വളവ് തിരിഞ്ഞ് വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. 

വളവ് തിരിഞ്ഞ് കയറി വന്ന ബൈക്കില്‍ നിന്നും പെട്ടെന്ന് ഒരാള്‍ ചാടി ഇറങ്ങുകയും സ്ത്രീയുടെ അടുത്തേക്ക് ഓടി ചെല്ലുന്നു. ഈ സമയം അയാളില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച സ്ത്രീ തന്‍റെ ബാഗില്‍ നിന്നും ഏന്തോ വലിച്ചെടുക്കുന്നത് കാണാം. പിന്നാലെ മൂന്ന് വെടി ശബ്ദം കേള്‍ക്കുമ്പോള്‍ ബൈക്കില്‍ ഇരുന്നയാള്‍ മുന്നോട്ട് നീങ്ങുകയും സ്ത്രീയെ അക്രമിക്കാനായി ഇറങ്ങിയയാള്‍ ശ്രമം ഉപേക്ഷിച്ച് ബൈക്കിന് നേര്‍ക്ക് ഓടിപ്പോവുകയും ചെയ്യുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. വഴിയിലൂടെ നടന്ന് പോയത്. ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥയായിരുന്നു. 

അരുത് ഈ ക്രൂരത; പിഞ്ചുകുഞ്ഞുമായി സിഗരറ്റ് വലിച്ച് കൊണ്ട് ഒരു റീല്‍, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ

ന്യൂസിലന്‍ഡിലെ ഈ വർഷത്തെ വൃക്ഷ പുരസ്കാരം 105 അടി ഉയരമുള്ള 'നടക്കുന്ന മര'ത്തിന്

ഡ്യൂട്ടിയില്ലാത്തതിനാല്‍ സിവിലിയന്‍ വേഷത്തില്‍ പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് ഇരുവരും അക്രമിച്ചത്. അക്രമണം നടത്തിയത് 18 ഉം 19 ഉം വയസ് പ്രായമുള്ള യുവാക്കളായിരുന്നു. ഇവരെ അർജന്‍റീനന്‍ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോഷണശ്രമം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥയുടെ പെട്ടെന്നുള്ള പ്രതികരണത്തെ സമൂഹ മാധ്യമങ്ങള്‍ അഭിനന്ദിച്ചു. "സ്വയം പ്രതിരോധത്തിനായി ഒരു തോക്ക് കൈവശം വച്ചത് അവൾക്ക് നല്ലതാണ്! അവൾക്ക് സംരക്ഷണം ഇല്ലെങ്കിൽ അവൾക്ക് എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ!" മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

400 വർഷം പഴക്കമുള്ള ഹോട്ടലിൽ നിന്ന് 'പുരോഹിത പ്രേത'ത്തിന്‍റെ ചിത്രം പകർത്തിയെന്ന് യുകെ ഗോസ്റ്റ് ഹണ്ടേഴ്സ്

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും