മദ്യപിച്ച രണ്ട് മത്സ്യത്തൊഴിലാളികൾ ചത്ത തിമിംഗലത്തിന്‍റെ പുറത്ത് കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ, മരിച്ച ജീവിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധത്തിന് കാരണമായി.

ദ്യപിച്ച മത്സ്യത്തൊഴിലാളികൾ ചത്ത തിമിംഗലത്തിന്‍റെ പുറത്ത് കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർത്തി. മരിച്ച ആ വലിയ ജീവിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്ന് മൃഗ സ്നേഹികൾ വിമർശിച്ചപ്പോൾ, മറ്റ് ചിലർ വീഡിയോ ആഘോഷിച്ചു. ഇന്നലെ എക്സിൽ പങ്കുവച്ച വീഡിയോ , ഏത് സമുദ്രത്തിൽ നിന്നും എപ്പോൾ ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഇതിനകം അഞ്ച് കോടി നാല്പത് ലക്ഷം പേർ കണ്ടുകഴിഞ്ഞു.

മദ്യപരുടെ ആനന്ദം

കോളിൻ റഗ് എന്ന എക്സ് ഹാന്‍റിലിൽ പങ്കുവച്ച വൈറൽ വീഡിയോയിൽ സമുദ്രത്തിൽ ചത്ത് ഒഴുകി നടക്കുന്ന ഒരു കൂറ്റൻ തിമിംഗലത്തിന്‍റെ പുറത്തേക്ക് കയറാൻ ശ്രമിക്കുന്ന രണ്ട് മത്സ്യ തൊഴിലാളികളെ കാണാം. ബോട്ടിൽ മത്സ്യ ബന്ധനത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം. ബോട്ട് തിമിംഗലത്തിനടുത്തേക്ക് അടുപ്പിക്കുകയും രണ്ട് പേർ അതിന് മുകളിലേക്ക് കയറുകയും ചെയ്യുന്നത് വീഡിയോയി കാണാം. 

Scroll to load tweet…

പിന്നാലെ ബോട്ട് അകന്ന് പോകുന്നു. ഇരുവരും സന്തോഷ സൂചകമായി കൈകളുയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇവർ ഒരു ചത്ത തിമിംഗലത്തിന് മുകളിൽ ചാടാൻ പോകുന്നു... ഇത് പൊട്ടിത്തെറിക്കുന്നത് കാണുക. അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അത് മരിച്ച് അധികനേരമായില്ലെന്നും മണം വന്ന് തുടങ്ങിയില്ലെന്നും കോളിൻ കൂട്ടിച്ചേർത്തു.

സെൽഫി ഭ്രമം

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. കാഴ്ചക്കാർ രൂക്ഷവിമർശനം ഉന്നയിച്ചു. ചത്തുപോയൊരു തിമിംഗലത്തിന് മുകളിലേക്ക് ചാടിക്കയറുന്നത് വെറുപ്പുളവാക്കുന്നതാണ്. 'ക്ലിക്ക് സംസ്കാരം' അതിരുകടന്നിരിക്കുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. അഴുകിയ തിമിംഗലങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അവർക്ക് അറിയില്ലായിരുന്നോ? പ്രകൃതി ഒരു തമാശയല്ലെന്ന് മറ്റൊരാൾ കുറിച്ചു. ചത്ത് ദിവസങ്ങളായ തിമിംഗലങ്ങൾ വീർത്ത് പൊട്ടിത്തെറിക്കുമെന്ന് നിരവധി പേരാണ് ചൂണ്ടിക്കാണിച്ചത്.