മനുഷ്യരില്ല, യന്ത്രങ്ങൾ മാത്രം; ഓർഡർ നൽകിയാൽ 48 -ാം സെക്കന്‍റിൽ ഭക്ഷണം കൈയിൽ, വൈറലായി ഒരു റെസ്റ്റോറന്‍റ്

Published : Mar 15, 2025, 10:56 AM IST
മനുഷ്യരില്ല, യന്ത്രങ്ങൾ മാത്രം;  ഓർഡർ നൽകിയാൽ 48 -ാം സെക്കന്‍റിൽ ഭക്ഷണം കൈയിൽ, വൈറലായി ഒരു റെസ്റ്റോറന്‍റ്

Synopsis

ബീഫ് സൂപ്പ് നൂഡിൽസ്, വറുത്ത നൂഡിൽസ്, മാരിനേറ്റ് ചെയ്ത മുട്ട, ഗ്രിൽ ചെയ്ത സോസേജുകൾ തുടങ്ങിയ സൈഡ് ഡിഷുകളും മെനുവിലുണ്ട്, വില 6 മുതൽ 20 യുവാൻ വരെയാണ്.


ക്ഷണം പാചകം ചെയ്യാനും വിളമ്പാനും പണം വാങ്ങാനും ഒന്നും ജീവനക്കാരില്ല, എല്ലാ കാര്യങ്ങളും തീർത്ത് ഓർഡർ ചെയ്ത് 48-ാം സെക്കൻഡിൽ ഭക്ഷണം കയ്യിൽ തരുന്ന ചൈനയിലെ ഓട്ടോമേറ്റഡ് നൂഡിൽ ഷോപ്പ് കൗതുകം ആകുന്നു. പൂർണ്ണമായും ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന  ഈ മിനി റസ്റ്റോറന്‍റിലെ പ്രധാന വിഭവം ന്യൂഡിൽസ് തന്നെയാണ്. പണം നൽകി ഓർഡർ ചെയ്ത് കഴിഞ്ഞാൽ വെറും 48 സെക്കൻഡ് മതി ഭക്ഷണം ഉപഭോക്താവിന്‍റെ കയ്യിലെത്താൻ. ടിപ്പും അനാവശ്യ സർവീസസ് ചാർജുകളും ഇല്ലാതെ 121 രൂപ മുതലാണ് ഇവിടെ വിഭവങ്ങളുടെ വില. 

ചൈനയിലെ ഷെൻഷെൻ നഗരത്തിലാണ് ഈ ന്യൂഡിൽസ് ഷോപ്പ് പ്രവർത്തിക്കുന്നത്.  ഇപ്പോൾ നിരവധി ആളുകളാണ് ഓരോ ദിവസവും ഈ ന്യൂഡിൽസ് റസ്റ്റോറന്റിന് മുന്നിൽ ഓട്ടോമാറ്റിക് നൂഡിൽസിന്‍റെ രുചി അറിയാൻ ക്യൂ നിൽക്കുന്നത്. എട്ട് ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ റെസ്റ്റോറന്‍റിൽ 10 -ലധികം നൂഡിൽ ഇനങ്ങൾ ലഭ്യമാണ്. ബീഫ് സൂപ്പ് നൂഡിൽസ്, വറുത്ത നൂഡിൽസ്, മാരിനേറ്റ് ചെയ്ത മുട്ട, ഗ്രിൽ ചെയ്ത സോസേജുകൾ തുടങ്ങിയ സൈഡ് ഡിഷുകളും മെനുവിലുണ്ട്, വില 6 മുതൽ 20 യുവാൻ (72 രൂപ മുതല്‍ 240 രൂപ വരെ) വരെയാണ്.

Read More: വീട്ടിനുള്ളില്‍ വളർത്തുനായ്ക്കൾ ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് മരിച്ച് ഒരു മാസത്തിന് ശേഷം

Watch Video: ഭയമോ, അതെന്ത്? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ

ഉപഭോക്താക്കൾക്ക് ഒരു സെൽഫ് സർവീസ് കിയോസ്‌ക് വഴി ഓർഡറുകൾ നൽകുകയും പണം നൽകുകയും ചെയ്യാം. മാത്രമല്ല സുതാര്യമായ ഗ്ലാസിലൂടെ മുഴുവൻ പാചക പ്രക്രിയയും കാണുകയും ചെയ്യാം. പ്രത്യേകമായി പ്രോഗ്രാം ചെയ്ത് എടുത്തിരിക്കുന്ന റോബോട്ടുകളാണ് ഈ ഓട്ടോമാറ്റിക് റെസ്റ്റോറന്‍റിലെ പാചകക്കാർ. ഭക്ഷണം ഉപഭോക്താവിന് നൽകുന്നതും റോബോട്ടുകൾ തന്നെ. ഓട്ടോമേറ്റഡ് നൂഡിൽ റെസ്റ്റോറന്‍റിന് പിന്നിൽ മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന വാൻജി ഇന്‍റലിജന്‍റ് എന്ന കമ്പനിയാണ്. മണിക്കൂറിൽ 120 ബൗൾ നൂഡിൽസ് ഉണ്ടാക്കാൻ ഈ റോബോട്ടിന് കഴിയുമെന്നാണ് കമ്പനിയുടെ സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നത്.

Read More: അടിമയാക്കി ജോലി ചെയ്യിച്ചു, കുടിയേറ്റ നിയമം ലംഘിച്ചു; യുഎന്‍ ജഡ്ജി കുറ്റക്കാരിയെന്ന് യുകെ കോടതി വിധി

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും