തന്‍റെ പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി രാജ്യത്തേക്ക് ഒരു യുവതിയെ കടത്തിക്കൊണ്ട് വരികയും അവരെ അടിമയെ പോലെ ജോലി ചെയ്യിക്കുകയും ചെയ്തെന്നാണ് കോടതി ലിഡിയ മുഗാംബെയ്ക്കെതിരെ കുറ്റം ചുമത്തിയത്. 


സാധാരണമായ ഒരു വിധിയാണ് യുകെയില്‍ നിന്നും പുറത്ത് വരുന്നത്. യുഎന്‍ ജഡ്ജിയും 49 -കാരിയും ഉഗാണ്ടന്‍ വംശജയുമായ ലിഡിയ മുഗാംബെ, ഒരു യുവതിയെ അടിമയാക്കി ജോലി ചെയ്യിച്ചതിന് കുറ്റക്കാരിയാണെന്ന് യുകെ കോടതി വിധിച്ചു. ഒരു സ്ത്രീയെ ശമ്പളം നല്‍കാതെ അടിമയാക്കി വയ്ക്കുകയും കുട്ടികളെ പരിപാലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന ആരോപണത്തില്‍ ഇവരെ, ആധുനിക അടിമത്ത നിയമ ( Modern Slavery Act) പ്രകാരം അറസ്റ്റ് ചെയ്യുകയും ഓക്സ്ഫോർഡ് ക്രൌണ്‍ കോടതിയിൽ വച്ച് വിചാരണ ചെയ്യുകയുമായിരുന്നു. 

ലിഡിയ മുഗാംബെ യുകെയുടെ നിയമങ്ങളെ അപമാനിച്ചെന്നും ഒരു സ്ത്രീയെ ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്തെന്നും വിചാരണ വേളയില്‍ ആരോപണം ഉയര്‍ന്നു. തന്‍റെ പദവി ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്ത്, ഉഗാണ്ടന്‍ സ്വദേശിനിയായ യുവതിയെ യുകെയിലെ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് കൊണ്ട് യുകെയിലെക്ക് കൊണ്ടു വരാന്‍ ഗൂഢാലോചന നടത്തി. ഒപ്പം യുവതിയുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും അവരെ ഒരു വരുമാനമുള്ള ജോലി തേടുന്നതിൽ നിന്നും ബോധപൂര്‍വ്വം വിലക്കുകയും ശമ്പളമില്ലാതെ കുട്ടികളെ നോക്കാന്‍ നിർബന്ധിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. 

Watch Video:ജയിൽ ചാടി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന തടവുകാർ, പിടിക്കാനായി നാട്ടുകാർ; വീഡിയോ വൈറൽ

Scroll to load tweet…

Read More: ഒരേ ജോലി രണ്ട് സ്ഥലം; യൂറോപ്യൻ സഹപ്രവർത്തകയുമായി സ്വന്തം ജീവിതം താരതമ്യം ചെയ്ത ദില്ലി യുവതിയുടെ കുറിപ്പ് വൈറൽ

ഉഗാണ്ടയിലെ ഹൈക്കോടതി ജഡ്ജിയായ ലിഡിയ മുഗാംബെ, ഒരു മാസം മുമ്പാണ് യുഎന്‍ ജഡ്ജി പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഇവര്‍ നിലവില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിയമത്തില്‍ പിഎച്ച്ഡി ചെയ്യുകയാണ്. പിഎച്ച്ഡിയ്ക്കായി യുകെയിലേക്ക് എത്തിയതിന് ശേഷമാണ് ഇവര്‍ നിയമപരമല്ലാത്ത മാര്‍ഗ്ഗത്തിലൂടെ യുവതിയെ യുകെയിലേക്ക് കൊണ്ടുവരാന്‍ ഗൂഢാലോചന നടത്തിയ്ത്. യുകെയിലെത്തിയ യുവതിയെ, അവരുടെ ദയനീയ അവസ്ഥ മുതലെടുത്താണ് ലിഡിയ ശമ്പളമില്ലാത്ത ജോലിക്കാരിയാക്കിയതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. 

തേംസ് വാലി പോലീസ് ലിഡിയയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ, തന്‍റെ രാജ്യത്ത് താനൊരു ജഡ്ഡാണെന്നും തനിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നും താന്‍ കുറ്റവാളിയല്ലെന്നും തനിക്ക് നയതന്ത്ര പാസ്പോര്‍ട്ട് ഉണ്ടെന്നും ലിഡിയ പോലീസിനോട് പറഞ്ഞു. കുറ്റം നിഷേധിച്ച മുഗാംബെ താന്‍ യുവതിയോട് വീട്ട് ജോലികൾ ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും എപ്പോഴും സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും അവകാശപ്പെട്ടു. എന്നാല്‍ ലിഡിയയുടെ വാദം തള്ളിയ കോടതി ഇവര്‍ക്കെതിരെ യുകെ കുടിയേറ്റ നിയമം ലംഘിക്കാന്‍ ഗൂഢാലോചന നടത്തി, ചൂഷണം ലക്ഷ്യമിട്ട് ഒരാളെ യുകെയിലേക്ക് അനധികൃതമായി കൊണ്ടുവന്നു, ഒരു വ്യക്തിയെ ശമ്പളമില്ലാതെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിച്ചു. സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിഡിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. മെയ് 2 ന് ഇവര്‍ക്കുള്ള ശിക്ഷ വിധിക്കും. 

Read More:ഷിയ അലവൈറ്റുകളെ വേട്ടയാടി സിറിയൻ സൈന്യം; വംശീയ കൂട്ടക്കൊലയെന്ന് മുന്നറിയിപ്പ്