'അര്‍ഹതപ്പെട്ട കൈകളില്‍'; ഇന്ത്യക്കാരിയായ പാവപ്പെട്ട, അമ്മയെ സഹായിച്ച വിദേശ യൂറ്റ്യൂബര്‍ക്ക് അഭിനന്ദന പ്രവാഹം!

Published : Oct 21, 2023, 02:29 PM IST
'അര്‍ഹതപ്പെട്ട കൈകളില്‍'; ഇന്ത്യക്കാരിയായ പാവപ്പെട്ട, അമ്മയെ സഹായിച്ച വിദേശ യൂറ്റ്യൂബര്‍ക്ക് അഭിനന്ദന പ്രവാഹം!

Synopsis

തെരുവിൽ കഴിയുന്ന ഒരു അമ്മയെയും മക്കളെയും IShowSpeed സഹായിക്കുന്നതിന്‍റെ ഹൃദയസ്പർശിയായ രംഗങ്ങളാണ് വീഡിയോയിലുള്ളത്.

യൂറ്റ്യൂബര്‍മാരില്‍ ഏറെ പേരും 'പ്രാങ്ക്' ചെയ്ത് മനുഷ്യരെ 'പ്രാന്താ'ക്കുന്നവരാണെങ്കില്‍ ചിലര്‍ തങ്ങള്‍ക്ക് യൂറ്റ്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം മറ്റുള്ളവര്‍ക്ക് നല്‍കി അവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കാന്‍ ശ്രമിക്കുന്നവരാണ്. അത്തരത്തില്‍ ഒരു യൂറ്റ്യൂബറാണ്, ഇന്ത്യയിൽ അടക്കം നിരവധി ആരാധകരുള്ള അമേരിക്കൻ യൂറ്റ്യൂബറും റാപ്പറും ഓൺലൈൻ സ്ട്രീമറുമായ ഡാരൻ ജേസൺ വാട്ട്കിൻസ് ജൂനിയർ.  'IShowSpeed' ​​എന്നറിയപ്പെടുന്ന  ഇദ്ദേഹത്തിന്‍റെ വൈവിധ്യമാർന്ന യൂറ്റ്യൂബ് ലൈവ് സ്ട്രീമുകൾക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.  മുംബൈ, ന്യൂ ദില്ലി, അഹമ്മദാബാദ് എന്നിവിടങ്ങൾ സന്ദർശിച്ച ഡാരൻ അടുത്തിടെയാണ് ഇന്ത്യയിലെ തന്‍റെ യാത്ര പൂർത്തിയാക്കിയത്.  ഇതിനിടയിൽ നിരവധി ഇന്ത്യൻ യൂറ്റ്യൂബർമാരുമായി ചേർന്ന് നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവച്ചിരുന്നു. അവയിൽ പലതിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടി. 

അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ അദ്ദേഹത്തിന്‍റെ ഫാൻ പേജുകൾ വഴി വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. തെരുവിൽ കഴിയുന്ന ഒരു അമ്മയെയും മക്കളെയും IShowSpeed സഹായിക്കുന്നതിന്‍റെ ഹൃദയസ്പർശിയായ രംഗങ്ങളാണ് വീഡിയോയിലുള്ളത്. തെരുവിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരമ്മയും അവരുടെ മൂന്ന് മക്കളുമാണ് വീഡിയോയിലുള്ളത്. തെരുവിൽ നിസ്സഹായരായി നിൽക്കുന്ന ആ അമ്മയ്ക്ക് അരികിലേക്ക് എത്തിയ IShowSpeed അവരുടെ കയ്യിലേക്ക് ഒരു കെട്ട് നോട്ട് നൽകുന്നു. 

'പല നാള്‍ കള്ളന്‍, ഒരു നാള്‍... '; ഭക്ഷണം കഴിച്ച ശേഷം ഹൃദയാഘാതം അഭിനയിക്കും, 20-ാമത്തെ തവണ പെട്ടു!

ഓരോ ദിവസവും നമ്മള്‍ പുതുതായി എന്തെങ്കിലും പഠിക്കണം; സക്കര്‍ബര്‍ഗ് ഇന്നലെ പഠിച്ചത് കാണണോ?

'ദയവായി ഇത് സ്വീകരിക്കുക.. ഇത് നിങ്ങൾക്കുള്ളതാണ്. കരയരുത്, എനിക്ക് നിങ്ങളെ മനസ്സിലാകുന്നുണ്ട്.'  എന്ന് പറഞ്ഞ് കൊണ്ടാണ് യൂറ്റ്യൂബർ നോട്ടുകെട്ടുകൾ അവർക്ക് നൽകുന്നത്. പണം കണ്ട് വിശ്വസിക്കാനാകാതെ അമ്പരന്ന് നിൽക്കുന്ന ആ സ്ത്രീയുടെ കയ്യിലേക്ക് അദ്ദേഹം നോട്ടുകെട്ടുകൾ നിർബന്ധിച്ച് പിടിപ്പിക്കുന്നു. സന്തോഷത്തോടെയാണ് അവര്‍ പണം വാങ്ങിയെങ്കിലും നിമിഷ നേരത്തില്‍ അത് കരച്ചിലായി മാറുന്നു.  IShowSpeed അവരോട് കരയരുതെന്ന് ആവര്‍ത്തിക്കുകയും എനിക്കറിയാമെന്ന് പറയുകയും ചെയ്യുന്നു. തുടര്‍ന്ന്,  'ഈ പണം കൊണ്ട് നിങ്ങൾക്ക് ആവശ്യമുള്ളത് ചെയ്യുക, സുരക്ഷിതരായിരിക്കുക' എന്നും IShowSpeed ആ അമ്മയോട് പറയുന്നത് വീഡിയോയിൽ കാണാം തുടർന്ന് അവരുടെ മക്കളെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് അവിടെ നിന്നും പോരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വലിയ കൈയടിക്ക് ഇടയാക്കിയിരിക്കുന്നത്. ഇതിഹാസ ഗായകൻ 'ദലേർ മെഹന്ദി'യുമായി ഐഷോസ്പീഡ് കൂടിക്കാഴ്ച നടത്തുന്നതിന്‍റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ജോലി സ്ഥലത്ത് വിവാഹ മോതിരത്തിന് വിലക്ക്; പിന്നാലെ 'മോതിര കമ്പനി' തുടങ്ങി, ഇപ്പോള്‍ മാസവരുമാനം ലക്ഷങ്ങള്‍ !
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും