'പല നാള്‍ കള്ളന്‍, ഒരു നാള്‍... '; ഭക്ഷണം കഴിച്ച ശേഷം ഹൃദയാഘാതം അഭിനയിക്കും, 20-ാമത്തെ തവണ പെട്ടു!
ഭക്ഷണം കഴിച്ച് ശേഷം പണം കൊടുക്കാതിരിക്കാന്‍ ബോധം പോയത് പോലെ അഭിനയിക്കുകയായിരുന്നു ഇയാളുടെ സ്ഥരം ശൈലി.

പലപ്പോഴും ഭക്ഷണം കഴിച്ച ശേഷം ബില്ലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില പൊടിക്കൈകള്‍ നടത്തി അബദ്ധത്തിലാകുന്ന പലരുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ചിലര്‍ ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുന്നു. മറ്റ് ചിലര്‍ കല്ല്, മുടി എന്നിവ ഭക്ഷണത്തില്‍ നിന്നും ലഭിച്ചെന്ന് പരാതിപ്പെടുന്നു. ഭക്ഷണ പാത്രത്തില്‍ ജീവനുള്ള പാറ്റയെ എടുത്തിടുന്ന സിനിമാ സീനുകള്‍ തൊണ്ണൂറുകളില്‍ തന്നെ മലയാള സിനിമയില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍, ലിത്വാനിയന്‍ വംശജനായ ഐഡാസ് സ്പെയിനിലെ 20 ഓളം റെസ്റ്റോറന്‍റുകളില്‍ ചെയ്തത് കേട്ടാല്‍ നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തലില്‍ കൈവയ്ക്കും.
50 വയസുകാരനായ ഐഡാസ്, 20 റെസ്റ്റോറന്‍റുകളില്‍ ഇത്തരത്തില്‍ പല തട്ടിപ്പുകള്‍ കാണിച്ച് ഭക്ഷണത്തിന്‍റെ ബില്ല് കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒടുവില്‍ പിടിക്കപ്പെട്ടു. ഐഡാസിന്‍റെ ഈ തട്ടിപ്പ് കൂടിയതോടെ സൂക്ഷിക്കേണ്ട ആളെന്ന് സൂചിപ്പിച്ച് കൊണ്ട് ഇയാളുടെ ചിത്രം മിക്ക റസ്റ്റോറന്‍റുകളിലും പതിച്ച് കഴിഞ്ഞു. ഇയാളെ കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ഫോട്ടോ, ഐഡാസ് തറയില്‍ വീണ് കിടക്കുന്നതായിരുന്നു. റഷ്യന്‍ സാലഡ് കഴിക്കുമ്പോള്‍ ധാരാളം വൈറ്റ് ലേബൽ വിസ്കി കുടിക്കുന്ന ശീലം ഐഡാസിന് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
97 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്‌കി ലേലത്തിന്; വില കേട്ട് ഞെട്ടരുത് !
"അത് വളരെ നാടകീയമായിരുന്നു. അയാള്‍ ബോധം പോയതായി അഭിനയിച്ച് തറയില്‍ വീണു. വീണ്ടും ഇത്തരം പണി കിട്ടാതിരിക്കാന്‍ അയാളുടെ ഫോട്ടോ ഞങ്ങള്‍ എല്ലാ റസ്റ്റോറന്‍റുകളിലേക്കു അയച്ചു." എൽ ബ്യൂൺ കോമറിന്‍റെ മാനേജർ മോയ്‌സസ് ഡൊമെനെക്ക് പറയുന്നു. 'ക്ഷീണം അഭിനയിച്ച് റസ്റ്റോറന്‍റിന് പുറത്ത് പോകാന്‍ അയാള്‍ ശ്രമിച്ചു. പക്ഷേ ജീവനക്കാര്‍ തടഞ്ഞ് നിര്‍ത്തി. പിന്നാലെ പണം ഹോട്ടല്‍ മുറിയിലാണെന്നും എടുത്തിട്ട് വരാമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, പണം നല്‍കാതെ വിടില്ലെന്ന് അറിയിച്ചപ്പോള്‍ അയാള്‍ ഹൃദയാഘാതം വന്നതായി അഭിനയിച്ച് നിലത്ത് വീണു. പക്ഷേ, എൽ ബ്യൂൺ കോമറിലെ ജീവനക്കാർ പോലീസിനെ വിളിച്ചു. പോലീസ് എത്തിയത് ആംബുലന്‍സുമായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഐഡാസിന് ഒരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസ് ഇയാളെ വിലങ്ങ് വച്ച് കൊണ്ടുപോവുകയായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ 20 തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയെന്നും അതില്‍ 20 -ാമത്തെ തട്ടിപ്പിലാണ് ഇയാള്‍ പിടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എൽ ബ്യൂൺ കോർണറിൽ നിന്നും 34.85 യൂറോയുടെ (ഏകദേശം 3000 രൂപ) ഭക്ഷണമാണ് ഇയാള്‍ കഴിച്ചത്. ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ പ്രദേശത്തെ റസ്റ്റോറന്‍റുകാരെല്ലാം ഇയാള്‍ക്കെതിരെ കൂട്ടപരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ തടവ് ശിക്ഷ രണ്ട് വര്‍ഷം വരെ നീളാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2022 നവംബറിലും ഇയാള്‍ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പണം കൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചതിന് 42 ദിവസത്തേക്ക് ഇയളെ ജയിലില്‍ അടച്ചെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ ദിവസവും നമ്മള്‍ പുതുതായി എന്തെങ്കിലും പഠിക്കണം; സക്കര്‍ബര്‍ഗ് ഇന്നലെ പഠിച്ചത് കാണണോ?