വീഡിയോ കണ്ട ഒരാള്‍ കുറിച്ചത്  "മാർക്ക് സക്കർബർഗിന്‍റെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്ന്." എന്നായിരുന്നു.


ലോകത്തിലെ കോടീശ്വരന്മാരുടെ കണക്കില്‍ ആദ്യ അഞ്ചിലൊരാളാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. എന്നാല്‍ അതിന്‍റെ തലക്കനമൊന്നും അദ്ദേഹം സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ കാണിക്കാറില്ല. കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു. 'അവസാനം മുടി പിന്നാന്‍ പഠിച്ചു. താങ്ക്സ് മെറ്റ എഐ' വീഡിയോയുടെ തുടക്കത്തില്‍ 'Learn a new skill every day' എന്ന് എഴുതിക്കാണിക്കുന്നു. 

മകളുടെ മുടി കെട്ടാനായി മെറ്റ അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട് ഗ്ലാസ് ധരിച്ചാണ് സക്കര്‍ബര്‍ഗ് എത്തുന്നത്. സ്മാര്‍ട്ട് ഗ്ലാസിനെ മെറ്റ എഐയുടെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പിന്തുടരുന്നു. വീഡിയോയില്‍ കേള്‍ക്കുന്ന ഒരു റോബോട്ടിക്ക് ശബ്ദനിര്‍ദ്ദേങ്ങള്‍ക്കനുസരിച്ച് സക്കര്‍ബര്‍ഗ് മകളുടെ മുടി പിന്നിയിടുന്നു. എന്നാല്‍, പിന്നിയിട്ട മുടി കെട്ടിയിടാനായി ഹെയർ ടൈ ഉപയോഗിക്കുമ്പോള്‍ അദ്ദേഹത്തിന് ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഏറ്റവുമൊടുവില്‍ താന്‍ ചെയ്ത ജോലിയുടെ ഫോട്ടോ എടുത്ത് ഭാര്യ പ്രിസില്ലയ്ക്ക് അയയ്ക്കാൻ അദ്ദേഹം സ്മാർട്ട് ഗ്ലാസുകൾക്ക് നിർദ്ദേശം നൽകി. “ഒടുവിൽ മുടി പിന്നാന്‍ പഠിച്ചു. നന്ദി, മെറ്റാ എഐ,” അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. 

ജോലി സ്ഥലത്ത് വിവാഹ മോതിരത്തിന് വിലക്ക്; പിന്നാലെ 'മോതിര കമ്പനി' തുടങ്ങി, ഇപ്പോള്‍ മാസവരുമാനം ലക്ഷങ്ങള്‍ !

View post on Instagram

'നയാ പൈസ' ചെലവില്ലാതെ കാനഡയില്‍ നിന്ന് ഓസ്ട്രേലിയ്ക്ക്; വരുമാനമോ 10 ലക്ഷം ! യുവതിയുടെ അമ്പരപ്പിക്കുന്ന യാത്ര

16 ലക്ഷം പേരാണ് മാര്‍ക്കിന്‍റെ മുടി പിന്നല്‍ കണ്ടത്. വീഡിയോ കണ്ട ഒരാള്‍ കുറിച്ചത് "മാർക്ക് സക്കർബർഗിന്‍റെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്ന്." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്, “മൂന്ന് കാരണങ്ങളാൽ ഞാൻ ഈ ഉദാഹരണം ഇഷ്ടപ്പെടുന്നു. ആദ്യത്തേത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം, അതിന്‍റ് ഹാൻഡ്‌സ് ഫ്രീ വശം, വീഡിയോയുടെ വ്യക്തത എന്നിവ സാധ്യമാക്കുന്നു! മികച്ച പോസ്റ്റ്! ”.മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു "ഹലോ, ഇത് വളരെ മോശം മുടി പിന്നലാണ്, പക്ഷേ, വളരെ മനോഹരമാണ്." മൂന്നാമതൊരാള്‍ കുറിച്ചത്, "എളിമയുള്ള ജീവിതശൈലി മാർക്ക് ഇഷ്ടപ്പെടുക, പ്രധാനപ്പെട്ടത് (കുടുംബം) കാണാതെ പോകരുത്." 

97 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്‌കി ലേലത്തിന്; വില കേട്ട് ഞെട്ടരുത് !