കനത്ത മഴയില്‍ വെള്ളം കയറി, ഗുജറാത്തിന്‍റെ തെരുവുകള്‍ കീഴടക്കി മുതലകള്‍; വീഡിയോ വൈറൽ

Published : Aug 29, 2024, 03:29 PM IST
കനത്ത മഴയില്‍ വെള്ളം കയറി, ഗുജറാത്തിന്‍റെ തെരുവുകള്‍ കീഴടക്കി മുതലകള്‍; വീഡിയോ വൈറൽ

Synopsis

 മറ്റൊരു വീഡിയോയിൽ, ഒരു മുതല പട്ടിയെ കടിച്ചെടുത്ത് കൊണ്ടു പോകുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാം ചിത്രീകരിച്ചതാകട്ടെ വെള്ളത്തില്‍ മുങ്ങിപ്പോയ ജനവാസമേഖലകളിലായിരുന്നു എന്നത് ഏറെ ഭീതി ഉയര്‍ത്തുന്നു.


തിശക്തമായ മഴയെ തുടര്‍ന്ന് ഗുജറാത്തിലെ മിക്ക നഗരങ്ങളിലും വെള്ളപ്പൊക്കെ ഭീഷണിയിലാണ്. ഇതിനിടെ വഡോദര അടക്കമുള്ള സ്ഥലങ്ങളില്‍ ജനവാസ മേഖലയില്‍ മുതലകള്‍ കയറിയത് വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. ചില വീടുകളുടെ മുകളില്‍ മുതലകള്‍ വിശ്രമിക്കുന്ന വീഡിയോകള്‍ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വാർത്താ ഏജൻസിയായ പിടിഐ പങ്കുവച്ച വീഡിയോയിൽ, വ്യാഴാഴ്ച നഗരത്തിലെ അകോട്ട സ്റ്റേഡിയം ഏരിയയിലെ ഒരു വീടിന്‍റെ മേൽക്കൂരയിൽ ഒരു മുതല വിശ്രമിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. 

വീടുകളുടെ അയൽപക്കത്ത് മുതലയെ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തരായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സിൽ ഒരു ഉപയോക്താവ് പങ്കിട്ട മറ്റൊരു വീഡിയോയിൽ, ഒരു മുതല പട്ടിയെ കടിച്ചെടുത്ത് കൊണ്ടു പോകുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാം ചിത്രീകരിച്ചതാകട്ടെ വെള്ളത്തില്‍ മുങ്ങിപ്പോയ ജനവാസമേഖലകളിലായിരുന്നു എന്നത് ഏറെ ഭീതി ഉയര്‍ത്തുന്നു. കനത്ത മഴയ്ക്ക് പിന്നാലെ ജനവാസ മേഖലയില്‍ മുതലകളെ കാണുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിരവധി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ മുതലകളെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വെള്ളം കുടിക്കാന്‍ പോലും തയ്യാറായില്ല; ഉദ്യോഗസ്ഥൻ മതപരമായ വിവേചനം കാണിച്ചെന്ന് തമിഴ്‌നാട് ഡോക്ടർ

പ്ലേറ്റില്‍ നിന്നും ഞണ്ടുകളെ ജീവനോടെ കഴിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തണം; ഇന്‍റേൺഷിപ്പ് അപേക്ഷയിലെ ആവശ്യം കണ്ട് ഞെട്ടി ഉദ്യോഗാർത്ഥികൾ, വിവാദം

അതേസമയം കനത്ത മഴയില്‍ ഗുജറാത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വഡോദരയിൽ നിന്ന് മാത്രം 3,000 പേരെ കുടിയൊഴിപ്പിച്ചു. നഗരത്തിലൂടെ ഒഴുകുന്ന വിശ്വാമിത്രി നദി കരകവിഞ്ഞ് ഒഴുകിയതാണ് കാരണം. നദിയിലെ മുതലകള്‍ ഇതിന് പിന്നാലെ ജനവാസമേഖലയിലും എത്തുകയായിരുന്നു.  കനത്ത മഴയെ തുടർന്ന് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു. ഇതോടെയാണ് നദി കരകവിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തെത്തി. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു