Asianet News MalayalamAsianet News Malayalam

ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തണം; ഇന്‍റേൺഷിപ്പ് അപേക്ഷയിലെ ആവശ്യം കണ്ട് ഞെട്ടി ഉദ്യോഗാർത്ഥികൾ, വിവാദം

സ്ക്രീൻഷോട്ടിൽ ഉദ്യോഗാർത്ഥിയുടെ നിറം, ജെൻഡർ, ലൈംഗിക ആഭിമുഖ്യം,ജെൻഡർ ഐഡന്‍റിറ്റി, ട്രാൻസ്ജെൻഡർ ആണോ അല്ലയോ, അവൾ എന്നോ അവൻ എന്നോ ആണോ അറിയപ്പെടാൻ ആഗ്രഹം എന്ന് തുടങ്ങിയ നിരവധി കാര്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. 

internship application asks the candidates to disclose their sexual orientation
Author
First Published Aug 29, 2024, 12:35 PM IST | Last Updated Aug 29, 2024, 12:35 PM IST

ന്‍റേൺഷിപ്പ് അപേക്ഷയിൽ ഉദ്യോഗാർത്ഥികളോട് അവരുടെ ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട സ്ഥാപനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. ഓൺലൈൻ അപേക്ഷയുടെ സ്ക്രീൻഷോട്ട് ഒരു ഉദ്യോഗാർത്ഥി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് സ്ഥാപനത്തിന്‍റെ നടപടി, വലിയ വിമർശനങ്ങൾക്ക് കാരണമായത്. പങ്കുവെച്ച സ്ക്രീൻഷോട്ടിൽ ഉദ്യോഗാർത്ഥിയുടെ നിറം, ജെൻഡർ, ലൈംഗിക ആഭിമുഖ്യം,ജെൻഡർ ഐഡന്‍റിറ്റി, ട്രാൻസ്ജെൻഡർ ആണോ അല്ലയോ, അവൾ എന്നോ അവൻ എന്നോ ആണോ അറിയപ്പെടാൻ ആഗ്രഹം എന്ന് തുടങ്ങിയ നിരവധി കാര്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. 

ഈ ഇന്‍റേൺഷിപ്പ് എനിക്ക് കിട്ടാൻ പോകുന്നില്ലെന്ന കുറിപ്പോടെയായിരുന്നു ഉദ്യോഗാർത്ഥി അപേക്ഷയുടെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഈ സംഭവം ചൂടേറിയ ചർച്ചകൾക്കാണ് സമൂഹ മാധ്യമത്തില്‍ തിരികൊളുത്തിയിരിക്കുന്നത്. ഒരു ജോലി അപേക്ഷയിൽ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ നിയമസാധുതയെ നിരവധി ഉപയോക്താക്കൾ ചോദ്യം ചെയ്തു. ഇത്തരം ചോദ്യങ്ങൾ വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് ചിലർ വാദിച്ചു. ഒരു  സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് തീർത്തും വ്യക്തിപരമായ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. ഇത്തരം ചോദ്യങ്ങൾ ട്രാൻസ് വിഭാഗങ്ങളെ മാറ്റിനിർത്താൻ സ്ഥാപനം നടത്തുന്ന തന്ത്രപരമായ ശ്രമങ്ങളുടെ ഭാഗമാണെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. 

വായുവില്‍ ഒരു വിവാഹാഭ്യര്‍ത്ഥന; വിമാനത്തിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തുന്ന യുവതിയുടെ വീഡിയോ വൈറല്‍

വെജ് ഭക്ഷണത്തെ ‘ഹിന്ദു’എന്നും നോൺ വെജ് ഭക്ഷണത്തെ ‘മുസ്‍ലിം’ എന്നും വേർതിരിച്ച് വിസ്താര എയര്‍ലൈന്‍; വിമർശനം

എന്നാൽ അത്തരം ചോദ്യങ്ങളെ തെറ്റായി കാണേണ്ടതില്ലെന്നും വിശാലമായ അർത്ഥത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നുമായിരുന്നു ചിലരുടെ അഭിപ്രായം. ഇത്തരം ചോദ്യങ്ങൾ നിയമപരമാണെന്നും നിയമന തീരുമാനങ്ങളെ സ്വാധീനിക്കുന്നതിന് പകരം വൈവിധ്യ സ്ഥിതിവിവര കണക്കുകൾക്കായി ഡാറ്റ ശേഖരിക്കുന്നതിന്‍റെ  ഭാഗമായാണ് ഇത്തരങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നതെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഇതിനകം ഇരുപത്തിയെട്ട് ലക്ഷം പേരാണ് ഈ പോസ്റ്റ് കണ്ടത്. 

'ഇപ്പഴാണ് ശരിക്കും എയറിലായത്'; റോക്കറ്റിൽ പറക്കുന്ന വരന്‍റെയും വധുവിന്‍റെയും എഡിറ്റ് ചെയ്ത വിവാഹ വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios