Asianet News MalayalamAsianet News Malayalam

പ്ലേറ്റില്‍ നിന്നും ഞണ്ടുകളെ ജീവനോടെ കഴിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

ഏതൊരു ഭക്ഷണവും കഴിക്കുന്നത് പോലെ തികച്ചും സ്വാഭാവികമായി ആസ്വദിച്ച് കൊണ്ട് പ്ലേറ്റില്‍ നിന്നും ഏതാനും ഞണ്ടുകളെ എടുത്ത് യുവതി കഴിക്കുന്നു. 

video of a young woman eating crabs alive from a plate has gone viral
Author
First Published Aug 29, 2024, 2:54 PM IST | Last Updated Aug 29, 2024, 2:54 PM IST


രോ സമൂഹത്തിനും അവരവരുടേതായ ഭക്ഷണ സംസ്കാരവും തനതായ വിഭവങ്ങളുമുണ്ട്. മറ്റു രാജ്യക്കാർക്ക് അവയിൽ പലതും വിചിത്രമായി തോന്നാമെങ്കിലും ആ നാട്ടുകാരെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. സമൂഹ മാധ്യമത്തില്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ വിചിത്രമായ  ഒരു ഭക്ഷണ രീതിയുമായി ബന്ധപ്പെട്ടതായിരുന്നു. വീഡിയോയിൽ ഒരു യുവതി കാഴ്ചക്കാർക്ക് ഏറെ അസ്വസ്ഥത തോന്നുന്ന വിധത്തിൽ ജീവനുള്ള ഞണ്ടുകളെ കഴിക്കുന്ന ദൃശ്യങ്ങൾ ആണ് ഉള്ളത്. മോണ്‍സ്റ്റര്‍ പ്രിഡേറ്റർസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ കാഴ്ചക്കാരിൽ ചെറുതായെങ്കിലും അസ്വസ്ഥത ഉളവാക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

ചൈന അടക്കം കിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ പാമ്പ്, നായ്ക്കൾ, വവ്വാലുകൾ, എലി, പുഴുക്കള്‍, വണ്ടുകള്‍  തുടങ്ങിയ ജീവികളെ ഭക്ഷിക്കുന്നത് സാധാരണമാണ്.  ഇന്ത്യയിലും പല പാശ്ചാത്യ രാജ്യങ്ങളിലും ഞണ്ട് കഴിക്കുന്നതും വളരെ സാധാരണമായ കാര്യമാണ്.  എന്നാൽ, ഈ വീഡിയോയിൽ ഏറെ വിചിത്രമായ രീതിയിലാണ് ഒരു യുവതി ഞണ്ടുകളെ കഴിക്കുന്നത്. മസാലക്കൂട്ട് കലക്കിയത് പോലെ ചുവന്ന നിറത്തിലുള്ള വെള്ളത്തില്‍ നിരവധി ഞണ്ടുകള്‍ കിടക്കുന്ന ഒരു പാത്രത്തില്‍ നിന്നും തന്‍റെ പ്ലേറ്റിലേക്ക് യുവതി കുറച്ച് ഞണ്ടുകളെ കോരിയിടുന്നു. ശേഷം ഏതൊരു ഭക്ഷണവും കഴിക്കുന്നത് പോലെ തികച്ചും സ്വാഭാവികമായി ആസ്വദിച്ച് കൊണ്ട് പ്ലേറ്റില്‍ നിന്നും ഏതാനും ഞണ്ടുകളെ എടുത്ത് യുവതി കഴിക്കുന്നു. 

വെള്ളം കുടിക്കാന്‍ പോലും തയ്യാറായില്ല; ഉദ്യോഗസ്ഥൻ മതപരമായ വിവേചനം കാണിച്ചെന്ന് തമിഴ്‌നാട് ഡോക്ടർ

ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തണം; ഇന്‍റേൺഷിപ്പ് അപേക്ഷയിലെ ആവശ്യം കണ്ട് ഞെട്ടി ഉദ്യോഗാർത്ഥികൾ, വിവാദം

ഓരോ ഞണ്ടുകളെ എടുത്ത് യുവതി കഴിക്കുമ്പോഴും പ്ലേറ്റിലെ മറ്റ് ഞണ്ടുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. 'കാണുമ്പോൾ തന്നെ ഭയമാകുന്നു' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ നിറഞ്ഞ കമൻറുകളിൽ ഭൂരിഭാഗവും. ഞണ്ടുകൾ പലവിധത്തിൽ പാചകം ചെയ്ത് വിഭവമാക്കി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ  കഴിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ഇതാദ്യമായാണ് കാണുന്നതെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.

വായുവില്‍ ഒരു വിവാഹാഭ്യര്‍ത്ഥന; വിമാനത്തിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തുന്ന യുവതിയുടെ വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios