ജപ്പാനിൽ ശരിക്കും ഞെട്ടിച്ച കാര്യം! വീഡിയോയ്ക്ക് കാഴ്ച്ചക്കാർ 35 മില്ല്യൺ!

Published : Jun 29, 2026, 02:23 PM IST
viral video

Synopsis

ജപ്പാനിലെ തന്‍റെ ആദ്യത്തെ ദിവസത്തെ അനുഭവം പങ്കുവച്ച് ഇന്ത്യന്‍ യുവാവ്. ഭക്ഷണമോ ഭാഷയോ ഒന്നുമല്ല തന്നെ ശരിക്കും അമ്പരപ്പിച്ചത്, അത് ഇതാണ് എന്നും യുവാവ്. 3.5 മില്ല്യണ്‍ വ്യൂസ്. വീ‍ഡിയോ കാണാം.

വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അനേകം ആളുകൾ ഇന്ന് നമുക്കിടയിലുണ്ട്. അതിൽ പ്രധാനം ഇൻഫ്ലുവൻസർമാരാണ്. അതുപോലെ, ജോലിക്കായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരും ഇഷ്ടം പോലെയുണ്ട്. അവർ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ വിവിധ നാടുകളുടെ സംസ്കാരവും നമുക്കിപ്പോൾ പഴയതിനേക്കാൾ പരിചയമായിക്കഴിഞ്ഞു. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ ദേവ് വിജയ് വർഗിയയാണ് ജപ്പാനിലെ തന്റെ ആദ്യ ദിവസത്തെ അനുഭവം പങ്കുവെച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാം ബയോ പ്രകാരം ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ കൂടിയാണ് ദേവ്. ജപ്പാനിൽ എത്തിയ ശേഷം പകർത്തിയ ദൃശ്യങ്ങളാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. 'ഗുഡ് മോർണിംഗ് ഫ്രം ജപ്പാൻ! ഡേ-1 ബിഗിൻസ് നൗ' എന്ന ക്യാപ്ഷനോടെയാണ് ദേവ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ജപ്പാനിലെ ഭക്ഷണരീതിയിൽ നിന്നോ ഭാഷയിൽ നിന്നോ ഉള്ള കൾച്ചർ ഷോക്ക് ആണ് താൻ പ്രതീക്ഷിച്ചതെന്നും എന്നാൽ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അവിടുത്തെ ചെറിയ ചെറിയ കാര്യങ്ങളാണെന്നും ദേവ് പറഞ്ഞു. ഇതൊരു വേറിട്ട ലോകം പോലെ തോ‌ന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ഒരു 7-ഇലവൻ സ്റ്റോറിലായിരുന്നു ദേവ് ആദ്യം പോയത്. ജപ്പാനിലെ കൺവീനിയൻസ് സ്റ്റോറുകൾ ഫ്രഷ് മീൽസ്, കോഫി തുടങ്ങി പലവിധ സേവനങ്ങൾ ദിവസം മുഴുവനും കിട്ടുന്നതിന് പേരുകേട്ടതാണ്. 'ജപ്പാനിൽ നിങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ അടുത്തൊരു 7-ഇലവൻ ഉണ്ടെങ്കിൽ പേടിക്കാൻ ഒന്നുമില്ലെന്ന് ആളുകൾ പറയാറുണ്ട്' എന്നും അദ്ദേഹം കുറിച്ചു. എന്നാൽ, ദേവിനെ ശരിക്കും അമ്പരപ്പിച്ച കാര്യം താമസസ്ഥലത്തിന് പിന്നിലെ തെളിഞ്ഞ വെള്ളം ഒഴുകുന്ന ഒരു ഡ്രെയിനേജ് ചാനലാണ് (ഓട). എത്രമാത്രം തെളിഞ്ഞ വെള്ളമാണ് അതിലൂടെ ഒഴുകുന്നതെന്ന് കാണുമ്പോൾ ആരും അമ്പരന്നുപോകും.

 

 

ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പകരം നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ എത്രമാത്രം രാജ്യം ശ്രദ്ധ നൽകുന്നു എന്ന് തെളിയിക്കുന്ന ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. 39 മില്ല്യണിലധികം വ്യൂസും മൂന്ന് മില്ല്യണിലധികം ലൈക്കുകളുമാണ് വീഡിയോയ്ക്ക് കിട്ടിയത്.

PREV
Read more Articles on
click me!

Recommended Stories

കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു; ട്രെയിൻ സീറ്റിലിരുന്ന് കൈകഴുകി വെള്ളം നിലത്തൊഴിച്ചും കടലത്തോട് വലിച്ചെറിഞ്ഞും സ്ത്രീ
ഓരോ മിഡിൽ ക്ലാസുകാരുടെയും സ്വപ്നം, പ്രയത്നിക്കുക ആ ദിവസം വരും; മകളുടെ ഓഫീസ് സന്ദർശനത്തിന്റെ വീഡിയോ വൈറൽ