7 ദിവസം, 5 ബുക്കിങ്, വരുമാനം 4.5 ലക്ഷം! ദില്ലി മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ വരുമാനം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; പക്ഷേ...

Published : Oct 05, 2026, 09:48 PM IST
delhi makeup artist

Synopsis

ദില്ലി സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് മൊമിന ഒരാഴ്ച കൊണ്ട് 4.5 ലക്ഷം രൂപ വരുമാനം നേടിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ബ്രൈഡൽ, പാർട്ടി മേക്കപ്പ് ബുക്കിങ്ങുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും സ്ഥിരതയുടെയും ഫലമാണ് ഈ വിജയമെന്ന് അവർ വ്യക്തമാക്കുന്നു.

ഒരു ആഴ്ച കൊണ്ട് 4.5 ലക്ഷം രൂപ വരുമാനം നേടിയെന്ന ദില്ലി സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് മൊമിനയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. ബ്രൈഡൽ, പാർട്ടി മേക്കപ്പ് ബുക്കിങ്ങുകളിലൂടെയാണ് ഏഴ് ദിവസത്തിനിടെ ഇത്രയും തുക ലഭിച്ചതെന്ന് ‘Soft Glam Specialist’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മൊമിന ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അവകാശപ്പെട്ടു.

ഒരാഴ്ച നാലര ലക്ഷം രൂപ!

ആഴ്ചയുടെ തുടക്കത്തിൽ സിംഗപ്പൂരിൽ നിന്ന് എത്തിയ പൂജ ജെയിൻ എന്ന ക്ലയന്‍റിനായി മൂന്ന് വ്യത്യസ്ത മേക്കപ്പ് ലുക്കുകൾ ഒരുക്കിയതിന് 63,000 രൂപയാണ് മൊമിന ഈടാക്കിയത്. തുടർന്ന് നേരത്തെ എൻഗേജ്മെന്‍റിന് മേക്കപ്പ് ചെയ്തിരുന്ന സുരഭി ഗ്രോവറിന്‍റെ വിവാഹ മേക്കപ്പിനായി 73,000 രൂപയും ലഭിച്ചു. അടുത്ത ബുക്കിങ്ങിനായി ദില്ലിയിൽ നിന്ന് കസൗലിയിലേക്കും യാത്ര ചെയ്തു. അവിടെ ബ്രൈഡൽ മേക്കപ്പിന് 55,000 രൂപയാണ് ഈടാക്കിയത്. എന്നാൽ, ആഴ്ചയിലെ ഏറ്റവും വലിയ ബുക്കിങ് ദില്ലിയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു. സലോണി നഹാറിനും കുടുംബാംഗങ്ങൾക്കുമായി ഒന്നിലധികം ലുക്കുകൾ ഒരുക്കിയതിന് 2.2 രൂപ ലക്ഷം ലഭിച്ചു. വധുവിനായി മൂന്ന് ലുക്കുകളും സഹോദരിക്കും അമ്മയ്ക്കുമായി പാർട്ടി മേക്കപ്പുമാണ് ഈ ബുക്കിങ്ങിൽ ഉൾപ്പെട്ടിരുന്നത്. ആഴ്ചയുടെ അവസാനം മറ്റൊരു ബ്രൈഡൽ ബുക്കിങ്ങിലൂടെ 37,500 രൂപ കൂടി ലഭിച്ചു.

വർഷങ്ങളുടെ കഠിനാധ്വാനം

എന്നാൽ ഈ 4.5 ലക്ഷം രൂപ ഒറ്റയടിക്ക് ലഭിച്ച വിജയമല്ലെന്നാണ് മൊമിന പറയുന്നത്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്‍റെയും സ്ഥിരതയുടെയും ഫലമാണ് ഈ നേട്ടമെന്ന് അവർ വ്യക്തമാക്കുന്നു. പോർട്ട്ഫോളിയോ നിർമ്മിക്കാനും കഴിവ് തെളിയിക്കാനുമായി നിരവധി സൗജന്യ കൊളാബറേഷനുകൾ ചെയ്തിരുന്നുവെന്നും അവർ പറഞ്ഞു. “ആളുകൾ കാണുന്നത് കണക്കുകളാണ്; അതിന് പിന്നിലെ വർഷങ്ങളായുള്ള അധ്വാനം അവർ കാണുന്നില്ല” എന്നായിരുന്നു മൊമിനയുടെ പ്രതികരണം. തുടർച്ചയായി പഠിക്കുകയും ഓരോ ക്ലയന്‍റിനും മികച്ച സേവനം നൽകുകയും ചെയ്തതിലൂടെയാണ് ഇന്നത്തെ ബുക്കിങ്ങുകളിലേക്ക് എത്തിയതെന്നും അവർ വ്യക്തമാക്കുന്നു. വരുമാനം തുറന്നുപറഞ്ഞതിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് ഈ കഥയെന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'മുത്തച്ഛന്‍റെ ശബ്ദം...'; മെട്രോയിൽ മുത്തച്ഛന്‍റെ ശബ്ദം കേട്ട് അമ്പരന്ന് കൊച്ചുമകൻ; ഷമ്മി നാരംഗിന്‍റെ വീഡിയോ വൈറൽ
'-5 ഡിഗ്രിയിൽ ഒരു സ്നോബോർഡിങ്, അതും 'ലഹങ്ക'യണിഞ്ഞ്'; 'ഏതാണ്ട് മരിച്ചപോലാ'യെന്ന് ഇന്ത്യൻ യുവതി, വീഡിയോ വൈറൽ