മനുഷ്യർ പോലും നാണിച്ചുപോകും ഈ സ്നേഹത്തിന് മുന്നിൽ, ഉടമയെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ നായ ചെയ്തത് കണ്ടോ

Published : Jan 14, 2024, 10:40 AM ISTUpdated : Jan 14, 2024, 10:48 AM IST
മനുഷ്യർ പോലും നാണിച്ചുപോകും ഈ സ്നേഹത്തിന് മുന്നിൽ, ഉടമയെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ നായ ചെയ്തത് കണ്ടോ

Synopsis

നിങ്ങളൊരു നായസ്നേഹിയാണെങ്കിൽ ഉറപ്പായും ഈ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ അറിയാതെ നനഞ്ഞുപോകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

നായയെ പോലെ വിശ്വസ്തതയുള്ള മറ്റൊരു വളർത്തുമൃ​ഗമുണ്ടാവില്ല. അവയുടെ ഉടമകളോടുള്ള സ്നേഹവും കരുതലും വെളിവാക്കുന്ന അനേകമനേകം വാർത്തകൾ നാം വായിച്ചിട്ടുണ്ടാവും. ഉടമ മരിച്ചുപോയതറിയാതെ വർഷങ്ങളോളം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ഹാച്ചിക്കോ അതിലൊരു നായയാണ്. അതുപോലെ, ഉടമയോടുള്ള ഒരു നായയുടെ സ്നേഹം വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഉള്ളത്തെ തൊടുന്നത്. 

വായിക്കാം: യജമാനന്‍ മരിച്ചുപോയതറിയാതെ പത്തുവര്‍ഷം റെയില്‍വെ സ്റ്റേഷനില്‍ അദ്ദേഹത്തെക്കാത്തിരുന്നൊരു നായ

റെഡ്ഡിറ്റിലാണ് ആരുടേയും ഹൃദയത്തെ സ്പർശിക്കുന്ന ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ആളുകൾ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോയിൽ ഒരു ആംബുലൻസിന് പിന്നാലെ ഓടുന്ന നായയെ കാണാം. നായയുടെ സ്നേഹവും കരുതലും മനസിലാക്കിയ ആരോ​ഗ്യപ്രവർത്തകർ അവനേയും ഒടുവിൽ ആംബുലൻസിൽ കയറാൻ അനുവദിക്കുകയാണ്. ‌

വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു ആംബുലൻസ് പോകുന്നത് കാണാം. പതിയെ നീങ്ങുന്ന ആംബുലൻസിനൊപ്പം പരിഭ്രാന്തനായി എന്ന പോലെ ഒരു നായയും ഓടുന്നുണ്ട്. അത് ആംബുലൻസിനെ പോകാൻ അനുവദിക്കാത്തവണ്ണം അതിനൊപ്പവും അതിന്റെ മുന്നിലും ഒക്കെയായി ഓടുകയാണ്. അവസാനം, ആംബുലൻസ് നിർത്തുകയും അതിന്റെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്തു. പിന്നാലെ നായയെ കൂടി ആംബുലൻസിന്റെ അകത്തേക്ക് ക​യറ്റുന്നതും അതിന്റെ വാതിലുകൾ അടയുന്നതും കാണാം. 

നിങ്ങളൊരു നായസ്നേഹിയാണെങ്കിൽ ഉറപ്പായും ഈ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ അറിയാതെ നനഞ്ഞുപോകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 'നമ്മുടെ നായകൾ നമ്മളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു, എന്ത് സംഭവിച്ചാലും അവ നമ്മുടെ കൂടെയുണ്ടാകും' എന്ന് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ പറഞ്ഞത്, 'താനൊരിക്കൽ ഒരു രോ​ഗിയെ നോക്കാൻ ഒരു വീട്ടിൽ പോയി. ആ സമയത്ത് അവരുടെ നായ അവരുടെ കൂടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവരെ ആംബുലൻസിൽ കയറ്റുമ്പോഴും നായ ആകെ പരിഭ്രാന്തനായിരുന്നു. അത് കണ്ട് രോ​ഗിയുടെ അവസ്ഥ പോലും മോശമായി (അവർ പിന്നീട് സുഖം പ്രാപിച്ചു. നായയുമായി ഒരുമിച്ച് ചേർന്നു)' എന്നാണ്. അനേകം പേരാണ് നായ വളരെ അധികം സ്നേഹവും കരുതലുമുള്ള വളർത്തുമൃ​ഗമാണ് എന്ന് പറഞ്ഞിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ
യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ