Viral video : തന്നെ പൂട്ടിയിട്ട കൂട്ടിൽ ഉടമയെ അടച്ച് നായ, വൈറലായി വീഡിയോ

Published : Jul 21, 2023, 08:46 AM ISTUpdated : Jul 21, 2023, 08:49 AM IST
Viral video : തന്നെ പൂട്ടിയിട്ട കൂട്ടിൽ ഉടമയെ അടച്ച് നായ, വൈറലായി വീഡിയോ

Synopsis

നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഒരാൾ തമാശയ്‍ക്ക് കമന്റ് ചെയ്തത് ഇക്കാലത്ത് നായയെ പോലും വിശ്വസിക്കാൻ സാധിക്കില്ല എന്നാണ്.

നായകളുടെ വീഡിയോ കാണാൻ ഇഷ്ടമില്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ദിനംപ്രതി അത്തരത്തിലുള്ള അനേകം വീഡിയോകളാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലൂടെ നമുക്ക് മുന്നിൽ എത്തിച്ചേരുന്നത്. മിക്കവാറും പല നായകളും വളരെ ക്യൂട്ടാണ്. അതുപോലെ തന്നെ അവ വളരെ അധികം ബുദ്ധിയുള്ള മൃ​ഗങ്ങളുമാണ്. അത് തെളിയിക്കുന്ന അനേകം വീഡിയോകൾ ഇന്ന് നമുക്ക് സോഷ്യൽ മീഡിയ തുറന്നാൽ കാണാവുന്നതാണ്. അതിൽ അവയുടെ ഉടമകൾക്കൊപ്പം ഉള്ളതും വീട്ടിലെ മറ്റ് മൃ​ഗങ്ങൾക്കൊപ്പം ഉള്ളതും എല്ലാം ഉണ്ടാവാറുണ്ട്. നായയുടെ വീഡിയോ തന്നെ തെരഞ്ഞു പിടിച്ച് കാണുന്നവരുമുണ്ട് അനേകം.

അതുപോലെ ഒരു വീഡിയോയാണ് ട്വിറ്റർ പേജായ യോ​ഗ് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഉടമ നായയുടെ കൂട് വൃത്തിയാക്കുന്നതിന് വേണ്ടി നായയുടെ കൂടിന്റെ അകത്തേക്ക് പോകുന്നതാണ്. ആ സമയം കൊണ്ട് നായ തുറന്ന് വച്ച വാതിലിലൂടെ പുറത്തേക്കിറങ്ങുന്നതും കാണാം. അത് മാത്രമല്ല, പുറത്തിറങ്ങിയ ഉടനെ തന്നെ നായ വാതിൽ പുറത്ത് നിന്ന് അടച്ചിടുകയും ഉടമയെ അതിനകത്ത് പൂട്ടുകയും ചെയ്യുകയാണ്. 

തീരത്തോട് ചേര്‍ന്ന് നീന്തിക്കളിക്കുന്ന പിങ്ക് നിറത്തിലുള്ള ഡോള്‍ഫിന്‍റെ വീഡിയോ വൈറല്‍ !

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ അനേകം പേരാണ് കണ്ടിരിക്കുന്നത്. വീഡിയോ കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ പെട്ടെന്ന് തന്നെ നാല് മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഒരാൾ തമാശയ്‍ക്ക് കമന്റ് ചെയ്തത് ഇക്കാലത്ത് നായയെ പോലും വിശ്വസിക്കാൻ സാധിക്കില്ല എന്നാണ്. നായ ഒടുവിൽ തന്നെ പൂട്ടിയിടുന്നതിലെയും നിയന്ത്രിക്കുന്നതിലെയും അനുഭവങ്ങൾ മനുഷ്യന് ബോധ്യപ്പെടുത്തി കൊടുത്തിരിക്കുന്നു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

വൈറലായി മാറിയിരിക്കുന്ന വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു