അണക്കെട്ടുകൾ അവയുടെ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതും നദികളിലെയും തടാകങ്ങളിലെയും മലിനീകരണവും മറ്റ് മാലിന്യ നിക്ഷേപങ്ങളും അവയുടെ വംശവര്‍ദ്ധനയെ തടസപ്പെടുത്തുന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 


ലൂസിയാന തീരത്തിനടുത്തുള്ള മെക്സിക്കോ ഉൾക്കടലിൽ കാണപ്പെടുന്ന ഒരു അപൂർവ പിങ്ക് ഡോൾഫിൻ തീരത്തിന് സമാന്തരമായി നീന്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ലൂസിയാനയിലെ പരിചയ സമ്പന്നനായ മത്സ്യത്തൊഴിലാളിയായ തുർമാൻ ഗസ്റ്റിനാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. തീരത്തോട് ചേര്‍ന്ന് രണ്ട് പിങ്ക് ഡോള്‍ഫിനുകള്‍ ഒരുമിച്ച് നീന്തുകയായിരുന്നു. എന്നാല്‍ തുര്‍മാന് ഒരു ഡോള്‍ഫിന്‍റെ വീഡിയോ മാത്രമാണ് പകര്‍ത്താന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോള്‍ഫിനുകള്‍ പ്രദേശത്ത് ഒരു സ്ഥിരം കാഴ്ചയാണെങ്കിലും പിങ്ക് നിറം ശരിക്കും ആശ്ചര്യപ്പെടുത്തുന്ന ഒരു കാഴ്ചയാണെന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്. 

വിമാനത്തില്‍ വച്ച് 10,000 അടി ഉയരത്തിൽ പൈലറ്റിന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ വൈറല്‍ !

Scroll to load tweet…

മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത ഫ്രഞ്ച് ഫ്രൈസ് വിളമ്പിയതിന് ബർഗർ കിംഗ് ജീവനക്കാരി അറസ്റ്റിൽ !

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിലെ വിദഗ്ധർ ഈ പിങ്ക് ഡോള്‍ഫിനുകള്‍, ആമസോൺ റിവർ ഡോൾഫിനുകളാണെന്ന് തിരിച്ചറിഞ്ഞു. ഇവ പൊതുവേ ബോട്ടോ അഥവാ പിങ്ക് റിവർ ഡോൾഫിൻ എന്ന് അറിയപ്പെടുന്നു. ബൊളീവിയ, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലെ ആമസോൺ, ഒറിനോകോ നദീതടങ്ങളിലും മറ്റ് ചില സ്ഥലങ്ങളിലും ഇവയെ കൂടുതലായി കാണാം. ശുദ്ധജല പ്രദേശങ്ങളിലാണ് ഇവ സാധാരണ ജീവിക്കുന്നത്. ഇവയുടെ ജനസംഖ്യയിൽ താരതമ്യേന വലുതാണെങ്കിലും അണക്കെട്ടുകൾ അവയുടെ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതും നദികളിലെയും തടാകങ്ങളിലെയും മലിനീകരണവും മറ്റ് മാലിന്യ നിക്ഷേപങ്ങളും അവയുടെ വംശവര്‍ദ്ധനയെ തടസപ്പെടുത്തുന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

അദിതി ത്രിപാഠി, വയസ് 10; ഒരു സ്കൂള്‍ ദിനം പോലും നഷ്ടമാകാതെ ഇതിനകം സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍ !

'സ്വീറ്റ് സിഎം'; ശരീരം പാതിതളര്‍ന്ന വിജയശ്രീയെ എഴുന്നേറ്റ് നിര്‍ത്തിയ മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ !

ഗസ്റ്റിൻ പകര്‍ത്തിയ ഈ പ്രത്യേക പിങ്ക് ഡോൾഫിൻ സതേൺ ലൂസിയാനയിലെ തന്നെ പ്രശസ്തമായ ഡോൾഫിൻ പിങ്കിയാണെന്നും സിബിഎസ് ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കണ്ടെത്തിയ പ്രദേശമായ കാൽകാസിയു നദിയിൽ 2007-ൽ ആദ്യമായി പിങ്ക് ഡോള്‍ഫിനെ കണ്ടെത്തിയപ്പോള്‍ അത് അന്തര്‍ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. അവളുടെ ചുവന്ന രക്തക്കുഴലുകളും കണ്ണുകളും പിങ്കി ഒരു ആൽബിനോ ഡോൾഫിനായിരിക്കാമെന്ന സൂചന നല്‍കുന്നതായി നാഷണൽ ജിയോഗ്രാഫിക്കിനോട് സംസാരിച്ച ജനിതകശാസ്ത്രജ്ഞനും ശാസ്ത്രജ്ഞനുമായ ഗ്രെഗ് ബാർഷ് അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക