തീപിടിച്ച ഡാൻസ്: വിവാഹാഘോഷത്തിൽ മദ്യപിച്ച് നൃത്തം, തീപടർന്നു

Published : Jul 10, 2022, 04:35 PM IST
തീപിടിച്ച ഡാൻസ്: വിവാഹാഘോഷത്തിൽ മദ്യപിച്ച് നൃത്തം, തീപടർന്നു

Synopsis

അതോടെ ചുറ്റും നിന്നവരെല്ലാം പേടിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം ഡാൻസ് ചെയ്തു കൊണ്ടിരുന്ന ആൾ തീപിടിച്ചതൊന്നും അറിയാതെ ഡാൻസ് തുടരുകയാണ്.

തീ പിടിപ്പിച്ച ഡാൻസ് എന്നൊക്കെ കേട്ടിട്ടുണ്ട് അല്ലേ? എന്നാൽ, വിവാഹാഘോഷവേളയിൽ ശരിക്കും ഒരു ഡാൻസ് തീപ്പിടിപ്പിച്ചു. യു എസ്സിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. വിവാഹാഘോഷവേളയിൽ മദ്യപിച്ച് ഡാൻസ് ചെയ്ത ഒരാളുടെ കയ്യിൽ നിന്നുമാണ് തീ പടർന്നത്. 

കറുത്ത സ്യൂട്ട് ധരിച്ച ഈ മനുഷ്യന്റെ കയ്യിൽ കമ്പിത്തിരികളും ഉണ്ട്. 'ഐ ആം ടൂ സെക്സി' എന്ന 1992 -ലെ പാട്ടിനാണ് ഇയാൾ ചുവടുകൾ വയ്ക്കുന്നത്. പിന്നീട്, വിവാഹത്തിൽ അതിഥിയായെത്തിയ ഒരു സ്ത്രീക്കൊപ്പം ഇയാൾ ചുവട് വച്ച് തുടങ്ങി. ആ സമയത്ത് രണ്ട് കമ്പിത്തിരികളും അനക്കുന്നുണ്ട്. ആ സമയത്ത് അവിടെ വച്ചിരുന്ന ഒരു വസ്തുവിലേക്ക് തീ പടരുകയാണ്. 

 

അതോടെ ചുറ്റും നിന്നവരെല്ലാം പേടിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം ഡാൻസ് ചെയ്തു കൊണ്ടിരുന്ന ആൾ തീപിടിച്ചതൊന്നും അറിയാതെ ഡാൻസ് തുടരുകയാണ്. അതേ സമയം ചുറ്റുമുള്ളവർ തീ, തീ എന്ന് പറയുന്നുണ്ട്. അവരെല്ലാം തീയണക്കാനുള്ള മാർ​ഗം തേടി ഓടുകയാണ്. അപ്പോഴാണ് തീകൊളുത്തിയ ആൾ തീപിടിച്ച വിവരം അറിയുന്നത്. എന്നാൽ, അയാൾ തന്നെ തന്റെ കൈകൊണ്ട് തീയണക്കാൻ ശ്രമിക്കുന്നു. തീപിടിച്ച വസ്തു തട്ടി താഴെ ഇടുന്നു. പിന്നീട് കാൽ കൊണ്ടും തീയണക്കാൻ ശ്രമിക്കുന്നുണ്ട്. അവസാനം തീയണയുകയാണ്. 

ചുറ്റുമുള്ളവരെല്ലാം തീപിടിച്ചതിന്റെ കനത്ത ഷോക്കിൽ തന്നെ നിൽക്കുകയാണ് എങ്കിലും തീ കൊളുത്തിയ ആളെ അതൊന്നും ബാധിച്ചിട്ടേ ഇല്ല എന്ന് വേണം മനസിലാക്കാൻ. പിടിച്ച തീ അണച്ച ശേഷം വീണ്ടും അയാൾ പാട്ടിനനുസരിച്ച് ന‍ൃത്തം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമായും കാണാം. ഏതായാലും കല്യാണാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ ഒന്ന് പേടിച്ചു എന്നത് സത്യമാണ്. 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ