തുടരെ ശല്ല്യപ്പെടുത്തി യുവതി, കണക്കിന് മറുപടി കൊടുത്ത് കുരങ്ങൻ, വീഡിയോ വൈറൽ

Published : Jul 25, 2022, 09:41 AM ISTUpdated : Jul 25, 2022, 09:51 AM IST
തുടരെ ശല്ല്യപ്പെടുത്തി യുവതി, കണക്കിന് മറുപടി കൊടുത്ത് കുരങ്ങൻ, വീഡിയോ വൈറൽ

Synopsis

അവസാനം ഇതിൽ സഹികെട്ട ഒരു കുരങ്ങൻ ദേഷ്യത്തോടെ വന്ന് അവളുടെ മുടിയിൽ പിടിച്ച് വലിക്കുകയാണ്. ചുറ്റും കൂടി നിന്ന ആളുകൾ ടവ്വലും മറ്റും വീശി അതിനെ ഓടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ആളുകൾക്ക് എങ്ങനെ എവിടെ പെരുമാറണം എന്ന് പലപ്പോഴും വലിയ നിശ്ചയമൊന്നും ഉണ്ടാകില്ല. അല്ലെങ്കിൽ മനപ്പൂർവം തന്നെ വളരെ നിരുത്തരവാദപരമായി പെരുമാറുന്നവരും ഉണ്ട്. ഇവിടെ ഒരു പെൺകുട്ടി ചെയ്‍തതും അത് തന്നെയാണ്. എന്നാൽ, അവൾക്ക് അതിനുള്ള മറുപടി അപ്പോൾ തന്നെ നൽകിയിരിക്കയാണ് ഒരു കുരങ്ങൻ. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

തുടർച്ചയായി കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തി അവയെ ശല്യപ്പെടുത്താൻ നോക്കുകയായിരുന്നു പെൺകുട്ടി. അവസാനം ദേഷ്യം വന്ന ഒരു സ്പൈഡർ മങ്കി അവളുടെ മുടി പിടിച്ച് വലിച്ചു. ഒരു വിധത്തിലാണ് അവൾ അവിടെ നിന്നും രക്ഷപ്പെട്ടത്. 

മെക്സിക്കോയിലെ ഒരു മൃ​ഗശാലയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ പകർത്തിയത് വളരെ വേ​ഗത്തിലാണ് പ്രചരിച്ചത്. വീഡിയോയിൽ ഒരു കയ്യിൽ ഫോണുമായി യുവതി കുരങ്ങനെ പാർപ്പിച്ചിരിക്കുന്ന കൂടിന്റെ അടുത്തേക്ക് പോകുന്നത് കാണാം. അതേ സമയം തന്നെ അവൾ മറ്റേ കൈകൊണ്ട് അതിന്റെ കമ്പിവേലിയിൽ ശക്തമായി അടിക്കുന്നുമുണ്ട്. 

അവസാനം ഇതിൽ സഹികെട്ട ഒരു കുരങ്ങൻ ദേഷ്യത്തോടെ വന്ന് അവളുടെ മുടിയിൽ പിടിച്ച് വലിക്കുകയാണ്. ചുറ്റും കൂടി നിന്ന ആളുകൾ ടവ്വലും മറ്റും വീശി അതിനെ ഓടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒരുവിധത്തിൽ പെൺകുട്ടി അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാൽ, അവിടം കൊണ്ടും തീർന്നില്ല. അത് കഴിഞ്ഞും അവൾ വീണ്ടും കുരങ്ങനെ പാർപ്പിച്ചിരിക്കുന്ന കൂടിന് തൊട്ടടുത്ത് കൂടി പോകുന്നത് കാണാം. വീണ്ടും കുരങ്ങൻ അവളുടെ മുടി പിടിച്ച് വലിക്കാൻ വരുന്നുണ്ട്. അവിടെ നിന്നും വീണ്ടും വല്ല വിധേനയും പെൺകുട്ടി രക്ഷപ്പെട്ട് പോവുകയാണ്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതിൽ ഭൂരിഭാ​ഗം പേരും പറഞ്ഞത് പെൺകുട്ടിയുടെ തന്നെ തെറ്റാണ് അത് എന്നാണ്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്