കരഞ്ഞുപോയി, ആരും കൊതിക്കും ഇങ്ങനെ ഒരു ബോസിനെ, ജോലി രാജിവെച്ച യുവതിയോട് മാനേജർ പറഞ്ഞത് 

Published : Nov 21, 2024, 11:34 AM ISTUpdated : Nov 21, 2024, 11:36 AM IST
കരഞ്ഞുപോയി, ആരും കൊതിക്കും ഇങ്ങനെ ഒരു ബോസിനെ, ജോലി രാജിവെച്ച യുവതിയോട് മാനേജർ പറഞ്ഞത് 

Synopsis

തന്റെ വൈകാരികമായ കാര്യങ്ങളൊന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ താനിഷ്ടപ്പെടുന്നില്ല. എന്നാൽ, ഈ മാനേജർ എത്ര നല്ല ആളാണെന്നും ഒരു മാനേജർ എങ്ങനെ ആയിരിക്കണമെന്നും കാണിക്കാനാണ് താനീ വീഡ‍ിയോ ഷെയർ ചെയ്യുന്നത് എന്നാണ് യുവതി പറയുന്നത്.

തികച്ചും അനാരോ​ഗ്യകരമായ ബോസും തൊഴിൽ സാഹചര്യങ്ങളും നിലനിൽക്കുന്ന അനേകം കമ്പനികളുണ്ട്. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഓടിയാൽ മതി എന്നാവും മിക്ക ജീവനക്കാരും ആ​ഗ്രഹിക്കുന്നത്. എന്നാൽ, എല്ലാവർക്കും അതിന് സാധിക്കണം എന്നില്ല. പക്ഷേ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ നല്ല തൊഴിൽ സാഹചര്യങ്ങളും നല്ലനല്ല മേലുദ്യോ​ഗസ്ഥരും ഉള്ള കമ്പനികളും ഉണ്ട്. 

അത്തരം കമ്പനികളിൽ നിന്നും രാജി വയ്ക്കേണ്ടി വരുന്നത് ചിലപ്പോൾ സങ്കടപ്പെടുത്തുന്ന അനുഭവം ആയിരിക്കാം. കരിയറിൽ വളർച്ചയ്ക്കും കൂടുതൽ മെച്ചപ്പെട്ട ശമ്പളത്തിനും മറ്റുമായി കമ്പനി മാറേണ്ടത് അത്യാവശ്യവുമാണ്. എന്തായാലും, അങ്ങനെ കമ്പനിയിൽ നിന്നും രാജി വയ്ക്കുന്ന ഒരു യുവതിയും മാനേജരും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

hiimsimran_ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ വൈകാരികമായ കാര്യങ്ങളൊന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ താനിഷ്ടപ്പെടുന്നില്ല. എന്നാൽ, ഈ മാനേജർ എത്ര നല്ല ആളാണെന്നും ഒരു മാനേജർ എങ്ങനെ ആയിരിക്കണമെന്നും കാണിക്കാനാണ് താനീ വീഡ‍ിയോ ഷെയർ ചെയ്യുന്നത് എന്നാണ് യുവതി പറയുന്നത്. ഒപ്പം താൻ ഇതുപോലെ ഒരു മാനേജരെ കണ്ടിട്ടില്ല എന്നും ഇങ്ങനെയാവണം ഒരു മാനേജരെന്നും അവൾ പറയുന്നുണ്ട്.

വീഡിയോയിൽ കാണുന്നത്, യുവതി മാനേജരോട് തനിക്ക് മറ്റൊരു ജോലി കിട്ടി എന്നും താൻ രാജിവയ്ക്കുന്നു എന്നും പറയുകയാണ്. മാനേജർ അവളോട് അഭിനന്ദനങ്ങൾ എന്ന് പറയുന്നുണ്ട്. ഒപ്പം, യുവതിക്ക് മികച്ച ഒരു ജോലി കിട്ടി എന്നതിൽ തനിക്ക് വളരെ അധികം സന്തോഷമുണ്ട് എന്നും എന്നാൽ അവൾ പോകുന്നതിൽ തനിക്ക് വിഷമമുണ്ട് എന്നും പറയുന്നു. ഒരുമിച്ച് ജോലി ചെയ്യാൻ സാധിച്ചത് വളരെ നല്ല അനുഭവമാണ് എന്നും അവർ പറയുന്നുണ്ട്. അപ്പോഴേക്കും യുവതി കരഞ്ഞുപോവുകയാണ്. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. തികച്ചും മത്സരവും ചൂഷണവും മാത്രം നിലനിൽക്കുന്ന തൊഴിൽ സാഹചര്യങ്ങൾക്കിടയിൽ ഇത്തരം ഒരു കാഴ്ച എത്ര മനോഹരമാണ്, ആരായാലും ആ​ഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ബോസിനെയാണ് തുടങ്ങിയ കമന്റുകളാണ് ഭൂരിഭാ​ഗം പേരും പറഞ്ഞത്. 

'ആഴ്ചയിൽ 84 മണിക്കൂർ ജോലി'; ഇന്ത്യൻ വംശജനായ സിഇഒയ്ക്ക് വധഭീഷണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു