സിസിടിവി ദൃശ്യങ്ങൾ വൈറൽ, എല്ലാം സംഭവിച്ചത് സെക്കന്റുകൾക്കുള്ളിൽ, എസ്‍യുവിയുടെ സൺറൂഫ് തകർത്ത് കുരങ്ങൻ

Published : Nov 21, 2024, 09:10 AM IST
സിസിടിവി ദൃശ്യങ്ങൾ വൈറൽ, എല്ലാം സംഭവിച്ചത് സെക്കന്റുകൾക്കുള്ളിൽ, എസ്‍യുവിയുടെ സൺറൂഫ് തകർത്ത് കുരങ്ങൻ

Synopsis

വീഡിയോയിൽ, ഒരു കുരങ്ങൻ സമീപത്തെ മേൽക്കൂരയിൽ നിന്ന് പാർക്ക് ചെയ്തിരിക്കുകയായിരുന്ന കാറിലേക്ക് ചാടുന്നതാണ് കാണുന്നത്. കുരങ്ങൻ നേരെ കാറിൻ്റെ സൺറൂഫിലേക്കാണ് ചാടുന്നത്.

നമ്മുടെ ദിവസത്തിൽ വലിയ ഒരു പങ്കും ഇന്ന് വീഡിയോകളും റീലും ഒക്കെ കണ്ട് സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നവരുണ്ട്. അത്രയധികം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്. 

ഉത്തർപ്രദേശിലെ വാരണാസിയിൽ പാർക്ക് ചെയ്തിരുന്ന എസ്‌യുവി കാറിൻ്റെ സൺറൂഫ് ഒരു കുരങ്ങൻ തകർക്കുന്ന രം​ഗമാണിത്. ഇത് അതുവഴി യാത്ര ചെയ്തിരുന്നവരെ പോലും ഞെട്ടിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിക്കൊണ്ടിരിക്കയാണ് ഈ വീഡിയോ. യാത്രക്കാർ അമ്പരപ്പോടെ ഈ രം​ഗം കണ്ടു നിൽക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. 

എക്‌സിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ, ഒരു കുരങ്ങൻ സമീപത്തെ മേൽക്കൂരയിൽ നിന്ന് പാർക്ക് ചെയ്തിരിക്കുകയായിരുന്ന കാറിലേക്ക് ചാടുന്നതാണ് കാണുന്നത്. കുരങ്ങൻ നേരെ കാറിൻ്റെ സൺറൂഫിലേക്കാണ് ചാടുന്നത്. അത് അപ്പോൾ തന്നെ തകർന്നു. കുരങ്ങനും അത് പ്രതീക്ഷിച്ചില്ല. അമ്പരന്നുപോയ കുരങ്ങൻ അതുപോലെ സൺറൂഫിലൂടെ തന്നെ പുറത്തേക്കിറങ്ങി ചാടിപ്പോകുന്നതും കാണാം. അതുവഴി പോവുകയായിരുന്ന സ്കൂട്ടർ യാത്രികർ വണ്ടി നിർത്തി അമ്പരപ്പോടെ ഈ രം​ഗം വീക്ഷിക്കുന്നതും കാണാം. 

വാരണാസിയിലെ വിശേശ്വർഗഞ്ച് ഭാ​ഗത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് രാജാ ബാബു എന്ന യൂസറാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

ചിലർ കുരങ്ങന്റെ സുരക്ഷയെ കുറിച്ചാണ് ആശങ്കപ്പെട്ടത്. അതേസമയം, മറ്റ് ചിലർ ഉടമയ്ക്ക് എത്ര രൂപ നഷ്ടം വന്നിരിക്കാം എന്നതിനെ കുറിച്ചായിരുന്നു ആശങ്കപ്പെട്ടത്. കുരങ്ങൻ സൺറൂഫ് തകർത്താൽ ഇൻഷുറൻസ് കിട്ടുമോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. 

'അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്, അവസാനത്തെ ആഗ്രഹമായിരുന്നു'; വീഡിയോയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും