മെട്രോയിൽ ഹൽദി ആഘോഷം? വീഡിയോ പങ്കുവച്ച് ഇൻഫ്ലുവൻസർ, വിശദീകരണവുമായി യുപിഎംആർസി

Published : Feb 24, 2025, 01:14 PM IST
മെട്രോയിൽ ഹൽദി ആഘോഷം? വീഡിയോ പങ്കുവച്ച് ഇൻഫ്ലുവൻസർ, വിശദീകരണവുമായി യുപിഎംആർസി

Synopsis

മെട്രോയുടെ ഒരു കോച്ച് മനോഹരമായി അലങ്കരിച്ചിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. മഞ്ഞ നിറത്തിലാണ് കോച്ച് ഒരുക്കിയിരിക്കുന്നത്. മെട്രോയിൽ അധികം യാത്രക്കാരെ ആരെയും കാണാനും കഴിയുന്നില്ല. 

വിവിധ മെട്രോകളിൽ നിന്നുള്ള അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതിനകത്ത് വച്ച് റീലുകൾ ഷൂട്ട് ചെയ്യുന്നതാവാം. സീറ്റിന്റെ പേരിലുള്ള തർക്കങ്ങളാവാം. അങ്ങനെ പലതുമാവാം. മിക്കവാറും ഡെൽഹി മെട്രോയിൽ നിന്നുള്ള രം​ഗങ്ങളാണ് ഇതുപോലെ വൈറലാവാറുള്ളത്. എന്നാൽ, അടുത്തിടെ ആ​ഗ്ര മെട്രോയിൽ നിന്നും ഒരു ഇൻഫ്ലുവൻസർ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതിൽ പറയുന്നത്, ആ​ഗ്ര മെട്രോയിൽ ഹൽദി ആഘോഷം നടന്നു എന്നാണ്. 

വീഡിയോയിൽ, ഇൻഫ്ലുവൻസറായ ദിവ്യതാ ഉപാധ്യായ മെട്രോയിലൂടെ നടക്കുന്നത് കാണാം. അവൾ പറയുന്നത്, മെട്രോയ്ക്ക് അകത്ത് വച്ച് ഹൽദി ആഘോഷം നടക്കുന്നുണ്ട് എന്നാണ്. മെട്രോയുടെ ഒരു കോച്ച് മനോഹരമായി അലങ്കരിച്ചിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. മഞ്ഞ നിറത്തിലാണ് കോച്ച് ഒരുക്കിയിരിക്കുന്നത്. മെട്രോയിൽ അധികം യാത്രക്കാരെ ആരെയും കാണാനും കഴിയുന്നില്ല. 

എന്നാൽ, യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ വിശദീകരണവുമായി രം​ഗത്തെത്തി. -മെട്രോയിൽ നടന്നത് ഒരു ഹൽദി ചടങ്ങ് ആയിരുന്നില്ല, പ്രൈവറ്റായി സംഘടിപ്പിച്ച ഒരു വസന്തപഞ്ചമി തീം പാർട്ടിയാണ്. ആഗ്ര മെട്രോയ്ക്കുള്ളിൽ ഏതെങ്കിലും തരത്തിലുള്ള വിവാഹ ആഘോഷങ്ങൾ അനുവദിക്കില്ല. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ മെട്രോ റെയിൽ കോർപറേഷൻ പ്രോത്സാഹിപ്പിക്കുന്നില്ല- എന്നും യുപിഎംആർസി പറയുന്നു. 

മറ്റൊരു പോസ്റ്റിൽ യുപിഎംആർസി പറയുന്നത്, ട്രെയിനിനുള്ളിൽ സമാനമായ പരിപാടികൾ നടത്താനുള്ള അവസരവും യുപിഎംആർസി ഒരുക്കുന്നുണ്ട് എന്നാണ്. പിറന്നാളുകൾ, പ്രീ വെഡ്ഡിം​ഗ് ഷൂട്ടുകൾ, കുടുംബ സംഗമങ്ങൾ എന്നിവ നടത്താനായി മെട്രോ ബുക്ക് ചെയ്യാം എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. അടുത്ത നിങ്ങളുടെ പാർട്ടി ഏതുമാകട്ടെ അത് മെട്രോയിലാക്കൂ എന്നും യുപിഎംആർസി പറയുന്നുണ്ട്. 

ഒരിക്കലും മറക്കാതിരിക്കാനൊരു കിടിലൻ സർപ്രൈസ്; വധുവിനെ കാണാൻ പാട്ടും ഡാൻസുമായി തലേദിവസം വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ
യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ