ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആയിരിക്കും ഓരോരുത്തർക്കും അവരുടെ വിവാഹദിവസം. അങ്ങനെ ആണെങ്കിൽ ഇവരുടെ വിവാഹദിവസവുമായി ബന്ധപ്പെട്ട ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആവും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
വിവാഹവുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നമ്മിൽ പലരും ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഓർമകളായി എടുത്തു വയ്ക്കാറുള്ളതാണ് വിവാഹാഘോഷങ്ങളിലെ ഓരോ നിമിഷങ്ങളും. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നുള്ളതാണ് ഈ വീഡിയോ. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് വിവാഹ ഫോട്ടോഗ്രാഫർ മുഹമ്മദ് ഗഫാർ ആണ്. അതിൽ വധുവായ അതിക അലി ഖവാജ എന്ന യുവതി തൻ്റെ വീടിന്റെ ബാൽക്കണിയിൽ നിൽക്കുന്നത് കാണാം. അപ്പോഴാണ് വരനായ ഖവാജ അലി അമീർ തൻ്റെ സുഹൃത്തുക്കളോടൊപ്പം എത്തുന്നത്. 'കുച്ച് കുച്ച് ഹോതാ ഹേ'യിലെ 'സജൻ ജി ഘർ ആയേ' എന്ന ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്തു കൊണ്ടാണ് വരൻ എത്തുന്നത്. വാഹനത്തിൽ നിന്നും സിനിമാ സ്റ്റൈലിൽ വരൻ പുറത്തിറങ്ങുന്നതും പിന്നീട് കാണാം.
വധു അവനെ തന്നെ നോക്കി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പിന്നീട് അവൾ താഴേക്ക് ഇറങ്ങി വരുന്നത് കാണാം. അപ്പോഴേക്കും വരനും അടുത്ത് എത്തിയിരുന്നു. അവൻ അവളുടെ കൈ പിടിക്കുന്നു. പിന്നീട് ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അവിടെ ഉണ്ട്. അവരെല്ലാം ആവേശത്തോടെയും സ്നേഹത്തോടെയും ഒക്കെ അവരെ നോക്കുന്നത് കാണാം.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആയിരിക്കും ഓരോരുത്തർക്കും അവരുടെ വിവാഹദിവസം. അങ്ങനെ ആണെങ്കിൽ ഇവരുടെ വിവാഹദിവസവുമായി ബന്ധപ്പെട്ട ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആവും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എത്ര മനോഹരം, ഈ സന്തോഷം എന്നുമുണ്ടാകട്ടെ തുടങ്ങിയ കമന്റുകളാണ് ആളുകൾ നൽകിയിരിക്കുന്നത്.
